ഭർത്താവിന്റെ ആഗ്രഹമനുസരിച്ച് ചിരിച്ചുകൊണ്ട് ജീവിക്കാൻ ശ്രമിക്കുന്നു, ചിരഞ്‍ജീവി സർജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മേഘ്‍ന

സിനിമാ പ്രമികളെ ഒന്നടങ്കം ദുഖത്തിലാക്കിയ വാർത്തയായിരന്നു നടി മേഘ്‌നാ രാജിന്റെ ഭർത്താവും കന്നഡ താരവുമായ ചിരഞ്ജീവി സർജയുടെ വിയോ​ഗം.ഇക്കഴിഞ്ഞ ജൂലൈയിലാണ് കുടുംബാംഗങ്ങളെയും ആരാധകരെയുമെല്ലാം ദുഃഖത്തിലാഴ്ത്തി ചിരഞ്ജീവി സർജ വിടപറഞ്ഞത്. മേഘ്‌നാ- ചിരഞ്ജീവി താരദമ്പതികൾക്ക് ഒരു കുഞ്ഞ് പിറക്കാനിരിക്കുന്ന സമയത്തായിരുന്നു രം​ഗബോധമില്ലാത്ത ആ കോമാളി മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്.

ഇപ്പോഴിതാ അന്തരിച്ച ചിരഞ്‍ജീവി സർജയുടെയും മേഘ്‍നയുടെയും പഴയൊരു ഫോട്ടോയാണ് ചർച്ചയാകുന്നത്. മേഘ്‍ന രാജ് ഷെയർ ചെയ്‍തതാണ് ഫോട്ടോ. ഭർത്താവിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും ആരാധകർ ചെയ്യുന്ന ആർട്‍വർക്കുകളും മേഘ്‍ന ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ, അനിയൻ ധ്രുവ സർജയുടെ വിവാഹത്തിന് എടുത്ത ഫോട്ടോയാണ് മേഘ്‍ന രാജ് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റ് ചെയ്യുന്നത്. അടുത്തിടെയായിരുന്നു മേഘ്‍ന രാജിനും ചിരഞ്‍ജീവി സർജയ്‍ക്കും കുഞ്ഞ് പിറന്നത്. പലരും ചിരഞ്‍ജീവി സർജയുടെ വിയോഗം ഉൾക്കൊള്ളാനാകിതിരിക്കുന്നുണ്ടെങ്കിലും ഭർത്താവിന്റെ ആഗ്രഹമനുസരിച്ച് ചിരിച്ചുകൊണ്ട് ജീവിക്കാനാണ് ശ്രമമെന്ന് ആയിരുന്നു മേഘ്‍ന രാജ് പറഞ്ഞത്.

ചിരഞ്‍ജീവി സർജയുടെ പ്രതിരൂപമെന്ന പോലെയാണ് കുഞ്ഞിനെ കാണുന്നത്. 39ാം വയസ്സിൽ നടൻ വിടവാങ്ങിയപ്പോൾ അണപൊട്ടിയൊഴുകിയ മേഘ്നയുടെ ദുഖത്തെ തടഞ്ഞു നിർത്തിയത് തന്റെ ഉള്ളിൽ വളരുന്ന മറ്റൊരു ജീവൻ ആയിരിക്കണം.രണ്ട് വർഷം മുൻപായിരുന്നു മേഘ്ന രാജിനെ ചിരഞ്ജീവി സർജ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം മുൻപ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു.കന്നഡ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയ താരവിവാഹമായിരുന്നു ഇവരുടേത്.