മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ല: ഇ ശ്രീധരന്‍

തിരുവനന്തപുരം: അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തിലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സമ്പര്‍ക്കം കുറവാണെന്നും, സിപിഎമ്മിന് ജനങ്ങളുടെ ഇടയില്‍ മോശം ഇമേജാണെന്നും കുറ്റപ്പെടുത്തി മെട്രോമാന്‍ ഇ ശ്രീധരന്‍. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തിലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുണ്ടെന്നും, സര്‍ക്കാരിന്റെ ഭാഗമാവണമെന്നാണ് ആഗ്രഹമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി.താന്‍ ചേര്‍ന്നാല്‍ ബിജെപിയുടെ മുഖച്ഛായ മാറും. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ. സംസ്ഥാന നേതാക്കളാണ് തന്നെ കണ്ട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ബിജെപിയിലെ പലരും പ്രോത്സാഹിപ്പിച്ചുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​ത്തി​ല്‍ ഏ​കാ​ധി​പ​ത്യ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​ധി​കാ​രം മു​ഖ്യ​മ​ന്ത്രി ആ​ര്‍​ക്കും വി​ട്ടു​കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ വി​മ​ര്‍​ശി​ച്ചു. പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ ഒ​രു മ​ന്ത്രി​ക്കും ഒ​ന്നും ചെ​യ്യാ​ന്‍ സ്വാ​ത​ന്ത്ര്യ​മി​ല്ല. ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​ത്തി​ന്‍റെ തെ​റ്റാ​യ ഉ​പ​ദേ​ശ​ങ്ങ​ളാ​ണ് പി​ണാ​റാ​യി സ്വീ​ക​രി​ക്കാ​റു​ള​ള​ത്. എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വീ​ണ്ടും കേ​ര​ള​ത്തി​ല്‍ വ​ന്നാ​ല്‍ ദു​ര​ന്ത​മാ​കു​മെ​ന്നും ശ്രീ​ധ​ര​ന്‍ പരിഹസിച്ചു.

തന്റെ ഔദ്യോഗിക ജീവിതം കഴിഞ്ഞുവെന്നും ഇനി രാഷ്ട്രീയത്തില്‍ ഇറങ്ങി സംസ്ഥാനത്തിന് വേണ്ടി നല്ലത് ചെയ്യണമെന്നും ശ്രീധരന്‍ പറഞ്ഞു. യുഡിഎഫ്- എല്‍ഡിഎഫ് പക്ഷത്ത് ചേരില്ല. സിപിഐഎമ്മും കോണ്‍ഗ്രസും സംസ്ഥാനത്ത് പരാജയം ഏറ്റുവാങ്ങിയ പാര്‍ട്ടികളാണ്. ബിജെപിയോട് പണ്ടേ സഹാനുഭൂതിയുണ്ട്. 20 വര്‍ഷത്തിന് ഇടയില്‍ നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. യുവാക്കള്‍ക്ക് അവസരമില്ലെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.