ഭാര്യയെ ചുംബിച്ച് ജന്മദിനാശംസകൾ നേർന്ന് എംജി ശ്രീകുമാർ

നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാർ. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങൾ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനിൽ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകൾക്കിടയിൽ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യൽ മീഡിയയിൽ സജീവമാണ് ഇരുവരും തങ്ങൾ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇന്ന് ലേഖ ശ്രീകുമാറിന്റെ ജന്മദിനമാണ്.

പതിവ് പോലെ എം.ജി ഭാര്യയെ കുറിച്ച് മനോഹരമായ കുറിപ്പ് പങ്കുവെച്ച് എത്തി. ‘ജന്മദിനാശംസകൾ എന്റെ പ്രിയേ… ദൈവം നിങ്ങളെ സന്തോഷം… ആരോഗ്യം… സമ്പത്ത് എന്നിവയാൽ അനുഗ്രഹിക്കട്ടെ. ഒത്തിരി സ്നേഹം’ എന്നാണ് എം.ജി ശ്രീകുമാർ കുറിച്ചത്. ഒപ്പം ലേഖയെ ചുംബിക്കുന്നതിന്റേയും ലേഖയ്ക്കൊപ്പമുള്ള യാത്രകളുടേയും ചിത്രങ്ങൾ എം.ജി ശ്രീകുമാർ പങ്കുവെച്ചു.

എം.ജി ശ്രീകുമാറിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആരാധകരും സം​ഗീതരം​ഗത്തുള്ളവരുമടക്കം ലേഖയ്ക്ക് പിറന്നാൾ ആശംസിച്ചു. യാത്രകളെ സ്നേഹിക്കുന്ന എം.ജി ശ്രീകുമാറും ലേഖയും നീണ്ട ഇടവേളയ്ക്ക് ശേഷം അടുത്തിടെ വിദേശ പര്യടനം നടത്തിയ ചിത്രങ്ങൾ വൈറലായിരുന്നു.