ന്യൂഡൽഹി. സൈനിക മെഡലുകൾ 412 പേർക്ക്. ആറു പേർക്കാണ് കീർത്തി ചക്ര. മരണാനന്തരം ഉൾപ്പെടെ 15 പേർക്കാണ് ശൗര്യ ചക്ര. മലയാളിയായ ലഫ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ ഉൾപ്പെടെ 29 പേർ പരംവിശിഷ്ട സേവാ മെഡലിനും 52 പേർ അതി വിശിഷ്ട സേവാ മെഡലിനും അർഹരായി.
അസം റൈഫിൾസ് മേധാവിയാണ് പ്രദീപ് ചന്ദ്രൻ. 126 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഒരാൾ നാവിക സേനാ മെഡലിനും 10 പേർ യുദ്ധ സേവാ മെഡലിനും അർഹരായി.