മിൽമ റിച്ച് പാലിന്റെ വില വർദ്ധനവ് പിൻവലിച്ചു

തിരുവനന്തപുരം. വിലക്കൂട്ടിയ മില്‍മ റിച്ച് പാലിന്റെ വില വര്‍ദ്ധനവ് പിന്‍വലിച്ചു. പച്ച കവര്‍ പാലിന് കൂട്ടിയ രണ്ട് രൂപയാണ് കുറച്ചത്. അതേസമയം കുഴുപ്പ് കുറഞ്ഞ മില്‍മ പാലിന്റെ വിലവര്‍ധനവ് നിലനില്‍ക്കും. മില്‍മ റിച്ച് അരലിറ്റര്‍ പാക്കറ്റിന് 29ല്‍ നിന്നും 30 രൂപയും സ്മാര്‍ട് ഡബിള്‍ ടോണ്‍ഡ് അര ലിറ്റര്‍ പാക്കറ്റിന് 24 രൂപയില്‍ നിന്നും 25 രൂപയായിട്ടുമാണ് ഉര്‍ത്തിയത്.

രണ്ടിനം നീലപായ്ക്കറ്റുകള്‍ക്ക് വില കൂട്ടിയിട്ടില്ല. മില്‍മ ചെയര്‍മാന്‍ മുമ്പ് പറഞ്ഞിരുന്നത് വില കൂട്ടില്ലെന്നായിരുന്നു. എന്നാല്‍ പിറ്റേദിനവസം വിലകൂട്ടുകയായിരുന്നു. അതേസമയം പാല്‍ വില കൂട്ടിയ വിവരം അറിഞ്ഞിട്ടില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചത്.