സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഈ അവസ്ഥയില്‍ കെഎസ്ആര്‍ടിസിക്ക് മുന്നോട്ട് പോകാനാകില്ലെന്ന് മന്ത്രി ആന്റണി രാജു

കെ.എസ്.ആര്‍.ടി.സി.യില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയില്‍ മുന്നോട്ട് പോകാനാകില്ലെന്നും വ്യക്തമാക്കി ഗതാഗത മന്ത്രി ആന്റണി രാജു.
കെ.എസ്.ആര്‍.ടി.സി സിഎംഡിയുടെ ലേ ഓഫ് നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.യിലെ അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള കാര്യങ്ങളാണ് സി.എം.ഡി.യുടെ ലേ ഓഫ് നിര്‍ദേശം. നിര്‍ദേശം വന്നാല്‍ പരിശോധിച്ച് നയപരമായ തീരുമാനമെടുക്കുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

കെ.എസ്.ആര്‍.ടി.സി.സിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ഈ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി. സാമ്പത്തിക അച്ചടക്കം വേണമെന്നും അധികമുള്ള ജീവനക്കാരെ പിരിച്ചു വിടുകയോ ലേ ഓഫ് ചെയ്യുകയോ വേണമെന്നും സി.എം.ഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ് 4000ത്തോളം തൊഴിലാളികള്‍ക്ക് ലേ ഓഫ് നല്‍കാന്‍ സി.എം.ഡി ശുപാര്‍ശ നല്‍കിയത്. ജീവനക്കാരുടെ അഭിപ്രായം കൂടി തേടിയ ശേഷമേ തീരുമാനമെടുക്കും എന്നും മന്ത്രി അറിയിച്ചു.