ഭാര്യ ഡ്രംസ് വായിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് ബാല

നടൻ ബാല വിവാഹത്തിന് ശേഷം ജീവിത പങ്കാളിയായ എലിസബത്തുമായുള്ള ഓരോ മനോഹര നിമിഷങ്ങളും സോഷ്യൽ ലോകത്ത് പങ്കുവെയ്ക്കാറുണ്ട്. വിവാഹത്തിന് ശേഷം ഭാര്യയ്ക്ക് ബാല ആഡംബര കാർ സമ്മാനിച്ചിരുന്നു. നടന്റെ അമ്മ തന്റെ ഭാര്യയ്ക്ക് നൽകിയ സ്വർണ മാലയും കമ്മലും എല്ലാം ബാല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോളിതാ ഭാര്യ എലിസബത്ത് ഡ്രംസ് വായിക്കുന്ന വീഡിയോ പോസ്റ്റുചെയ്തിരിക്കുകയാണ് ബാല. ഇപ്പോൾ വന്നിരിക്കുന്ന വീഡിയോയിൽ ബാല തമിഴ് പാട്ട്‌ പാടുമ്പോൾ ഡ്രം കിറ്റിൽ താളം പിടിക്കുന്ന എലിസബത്തിനെയാണ് കാണാവുന്നത്. ബാലയുടെ താളത്തിനൊത്ത് ഡ്രംസ് അടിക്കാൻ എലിസബത്ത് നന്നേ കഷ്‌ടപ്പെടുന്നതും കാണാം.

ബാലയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെ താരത്തിനെതിരെ പല ആരോപണങ്ങളും ഉയർന്നിരുന്നു. പരിഹാസ രൂപത്തിലുള്ള കമന്റുകളായിരുന്നു അധികവും. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന ഡോക്ടർ എലിസബത്തിനെയാണ് താരം വിവാഹം ചെയ്തത്. വർഷങ്ങൾ നീണ്ടുനിന്ന സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. എലിസബത്തിനും കുടുംബത്തിനുമൊപ്പമായിരുന്നു ബാലയുടെ ഇത്തവണത്തെ ഓണം. ഭാര്യവീട്ടിൽ ഓണ സദ്യ കഴിക്കുന്ന വിഡിയോ നടൻ പങ്കുവച്ചിരുന്നു. 2010 ൽ ആയിരുന്നു ബാലയും ഗായിക അമൃത സുരേഷും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു. 9 വർഷത്തിന് ശേഷം ഇരുവരും വേർ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ അവന്തിക എന്ന പേരുള്ള ഒരു കുഞ്ഞുമുണ്ട്.