കുറ്റപത്രം റദ്ദാക്കണമെന്ന് മന്ത്രി ആന്റണി രാജുവിന്റെ ഹർജി.

തൊണ്ടിമുതലിൽ മാറ്റം വരുത്തിയ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാ വശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതയില്‍. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്ത കുറ്റപത്രമാണെന്നും, അത് റദ്ദാക്കണമെന്നുമാണ് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നുണ്ട്.

താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയല്ല. തനിക്കെതിരേ അത്തരത്തില്‍ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ പറയുന്നു. ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍നടപടികളിലേക്ക് മജിസ്ട്രേറ്റ് കോടതി പോയിരിക്കുന്നത്. ആന്റണി രാജുവിന്റെ ഹർജിയിൽ ആരോപിച്ചിരുന്നു.

നേരത്തെ,ആന്റണി രാജുവിന്റെ കേസ് വിചാരണ വൈകുന്നതിനെപ്പറ്റി ഹൈക്കോടതി കോടതി റിപ്പോർട്ട് തേടിയിരുന്നു. നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ തേടിയിരുന്നത്.