സപ്ലൈകോയില്‍ അനുവാദം വാങ്ങി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജിആര്‍ അനില്‍

തിരുവനന്തപുരം. അനുവാദം വാങ്ങി സപ്ലൈകോയിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ തെറ്റില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അനുവാദം ഇല്ലാതെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ന പേരില്‍ പലരും അകത്തെത്തുകയാണെന്നും ഇത് സ്ഥാപനത്തെ തുകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യങ്ങളെ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുതെന്ന് സപ്ലൈകോ എംഡി ശ്രീറാം വെങ്കിട്ടരാമന്‍ ഉത്തരവിറക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ഓണ്‍ലൈന്‍ മാധ്യമം എന്ന പേരില്‍ എല്ലാവരും വരുന്നു. അനുവാദം ഇല്ലാതെ കയറി ഇറങ്ങുന്ന അവസ്ഥ ഉണ്ടായാല്‍ അത് സ്ഥാപനത്തെ തകര്‍ക്കും.

സബ്‌സിഡി തുക മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടിയ വില പ്രാബല്യത്തില്‍ വന്നും. ഇതിന്റെ തൊട്ടുപിന്നാലെയാണ് സര്‍ക്കുലര്‍.