മില്‍മാ ചെയര്‍മാന്റെ ആവശ്യം തള്ളി; സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി

പാലിന് വില കൂട്ടണമെന്ന മില്‍മാ ചെയര്‍മാന്റെ ആവശ്യം തള്ളി. സംസ്ഥാനത്ത് പാല്‍വില കൂട്ടില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി വ്യക്തമാക്കി. വില ഇപ്പോള്‍ വര്‍ധിപ്പിക്കണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘മില്‍മയുടെ ശുപാര്‍ശ സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഇപ്പോള്‍ വില കൂട്ടുന്നത് ശരിയായ നടപടിയല്ല. പാലിന് ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത് കേരളത്തിലാണ്’. മന്ത്രി പ്രതികരിച്ചു.

അതേസമയം ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് മില്‍മാ പാലിന് വില കൂട്ടാന്‍ തീരുമാനം. പാല്‍ ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് മില്‍മ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. ലോക്ക്ഡൗണും കൊവിഡ് സാഹചര്യമെല്ലാം വന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിലായി. ഇവരുടെ പ്രതിസന്ധി കണക്കിലെടുത്താണ് പാല്‍ വില കൂട്ടാന്‍ ശുപാര്‍ശ ചെയ്തതെന്നുമാണ് മില്‍മയുടെ പ്രതികരണം.