പൊതു മുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് നാല് ലക്ഷത്തോളം രൂപ പിഴ അടച്ചു

കോഴിക്കോട്. മന്ത്രി പിഎ മുഹമ്മദ് റിയാസ് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പിഴയടച്ചു. വടകര ഹെഡ് പോസ്‌റ്റോ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ കേസിലാണ് പിഴയടച്ചത്. 3,80000 രൂപയാണ് മുഹമ്മദ് റിയാസ് വടകര കോടതിയില്‍ പിഴയ അടച്ചത്.

കേസില്‍ 12 പേരാണ് കോടതിയില്‍ പഴ നല്‍കിയത്. അതേസമയം ഇനി മന്ത്രി മുഹമ്മദ് റിയാസ് 40000 രൂപ കോടതിയില്‍ അടയ്ക്കുവാനുണ്ടെന്ന് കോടതി വ്യക്തമാക്കി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് നടത്തിയ കേസില്‍ കേന്ദ്രസര്‍ക്കാരിനായി കേന്ദ്ര സ്റ്റാന്‍ഡിങ് കൗണ്‍സില്‍ അംഗം അഡ്വ എം രാജേ് കുമാര്‍ ഹാജരായി.