ജയസൂര്യ പറഞ്ഞ കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം. സംസ്ഥാന സര്‍ക്കാരിനെ നടന്‍ ജയസൂര്യ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി കൃഷി മന്ത്രി പി പ്രസാദ്. നടന്‍ പറഞ്ഞ ഏറെ കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും കര്‍ഷകര്‍ക്ക് കൃത്യമായി പണം നല്‍കാത്തത് ബാങ്കുകളാണെന്നും മന്ത്രി പറയുന്നു. നെല്ല് സംഭരണത്തിന്റെ വില നല്‍കുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് താമസം നേരിട്ടുവെന്നത് യാഥാര്‍ഥ്യമാണെന്ന് മന്ത്രി പറയുന്നു.

ഇത് പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തി വരുകയാണ്. നെല്ലിന്റെ വില സാധാരണ ഗതിയില്‍ സംഭരിക്കുമ്പോള്‍ കാലതാമസം നേരിടുന്നതിനാലാണ് പാഡി റസീറ്റ് ഷീറ്റ് നല്‍കി നെല്ല് സംഭരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിആര്എസ് ബാങ്കുകളില്‍ കര്‍ഷകര്‍ നല്‍കി പണം നല്‍കുന്നതായിരുന്നു രീതി.

ഈ സംവിധാനത്തില്‍ കര്‍ഷകര്‍ക്ക് സിബില്‍ സ്‌കോറിന്റെ പ്രശ്‌നം ഉണ്ടാകുന്നത് സംബന്ധിച്ച് കര്‍ഷകര്‍ പരാതി പറഞ്ഞതിനാലാണ് കോര്‍പറേഷന്‍ നേരിട്ട് പണം കടമെടുത്ത് കര്‍ഷകര്‍ക്ക് നല്‍കുന്നതെന്നും മന്ത്രി പറയുന്നു.