പ്രിന്‍സിപ്പല്‍ തെറ്റ് തിരുത്തി ജാസി ഗിഫ്റ്റിനോട് ഖേദം പ്രകടിപ്പിക്കുന്നതാണ് ഉചിതമെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം. സെന്റ് പീറ്റേഴ്‌സ് കോളേജ് ദിനാഘോഷത്തില്‍ അതിഥിയായെത്തിയ ഗായഗന്‍ ജാസി ഗിഫ്റ്റിനെ പ്രിന്‍സിപ്പല്‍ അപമാനിച്ച സംഭവത്തില്‍ വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍. പ്രിന്‍സിപ്പലിന്റെ നടപടി അങ്ങേയറ്റം നിരാശജനകവും അപക്വവുമാമെന്ന് മന്ത്രി പറഞ്ഞു.

കോളേജിന്റെ ഭാഗത്ത് നിന്നും സംഭവിച്ച തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മന്ത്രി പറഞ്ഞു. സാംസ്‌കാരിക കേരളത്തിന്റെ പിന്തുണ ജാസി ഗിഫ്റ്റിനാണെന്നും മന്ത്രി പറഞ്ഞു. കഠിനാധ്വാനം കൊണ്ട് സംഗീത രംഗത്ത് സ്വന്തമായി ഒരു പാത വെട്ടിത്തെളിച്ച വ്യക്തിയാണ് അദ്ദേഹം.

ജാസി ഗിഫ്റ്റിനൊപ്പം സഹ ഗായകന്‍ പാടുന്നത് പ്രിന്‍സിപ്പല്‍ തടഞ്ഞതാണ് വിവാദത്തിന് കാരണമായത്.