ചങ്ങനശ്ശേരിയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

കോട്ടയം. ചങ്ങനശ്ശേരിയില്‍ എംഡിഎംഎയുമായി സഹോദരന്മാരടക്കം മൂന്ന് പേര്‍ പിടിയില്‍. ചെങ്ങന്നൂര്‍ സ്വദേശികളായ ജെത്രോ വര്‍ഗ്ഗീസ്, സഹോദരന്‍ ജൂവല്‍ വര്‍ഗ്ഗീസ്, സുഹൃത്ത് സോനു രാജു എന്നിവരെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

സംഘത്തെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പിടികൂടിയത്. പ്രതികളില്‍ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20ഗ്രാം കഞ്ചാവ്, മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കാര്‍ എന്നിവ കസ്റ്റഡിയില്‍ എടുത്തു.