മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, സംഭവം കായംകുളത്ത്

കായംകുളം: സാംസ്‌കാരിക, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കായംകുളത്തുവെച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന മന്ത്രി ഉള്‍പ്പെടെ ആര്‍ക്കും സാരമായ പരിക്കില്ല.കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി. ദേശീയപാതയില്‍ എം.എസ്.എം.

കോളേജിന് സമീപത്തുവെച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. എതിര്‍ദിശയില്‍നിന്നെത്തിയ വാഹനം അമിതവേഗത്തിലായിരുന്നു എന്നാണ് വിവരം. അപകടത്തിന് പിന്നാലെ പിറകിൽ വന്ന ടിപ്പർ ലോറി മന്ത്രിയുടെ കാറിൽ ഇടിച്ചു. അപകട സമയത്ത് ദേശീയപാതയിലൂടെ കടന്നുപോയ മൂവാറ്റുപുഴ എംഎൽഎ മാത്യൂ കുഴൽനാടൻ സജി ചെറിയാനോട് വിവരങ്ങൾ അന്വേഷിച്ചു.

കാര്‍ അപകട വാര്‍ത്ത അറിഞ്ഞ് നിരവധിപേര്‍ വിളിച്ചുവെന്നും എന്നാല്‍ തനിക്ക് ഉള്‍പ്പെടെ ആര്‍ക്കും സാരമായ പരിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പിന്നീട് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഏവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം