കെകെ രമയ്ക്ക് പിന്നാലെ സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയും അധിക്ഷേപവുമായി എംഎം മണി

കെകെ രമയ്‌ക്കെതിരെയുള്ള എംഎം മണിയുടെ വിവാദ പരാമര്‍ശനത്തിന് പിന്നാലെ സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയും അധിക്ഷേപവുമായി എംഎം മണി. കെകെ രമയ്‌ക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആനി രാജ രംഗത്തെത്തിയിരുന്നു. ഇതാണ് ആനി രാജയെ എംഎം മണി അധിക്ഷേപിക്കുവാന്‍ കാരണം. ‘അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍’ എന്നായിരുന്നു ആനി രാജക്കെതിരെ മണിയുടെ അധിക്ഷേപം.

സിപിഐയുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കേരളത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നമുക്കല്ലേ അറിയു. ആനി രാജ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചു. അവര്‍ എങ്ങനെ പറഞ്ഞാലും അതൊന്നും വിഷയമല്ല. ഞാന്‍ അങ്ങനെ പറഞ്ഞതാണ്. സമയം കിട്ടിയാല്‍ നല്ല ഭഗിയായി ഇനിയും പറയുമെന്നും എംഎം മണി പ്രതികരിച്ചു.

എംഎം മണിയുടെ രമയ്‌ക്കെതിരെയുള്ള വിവാദ പരാമര്‍ശത്തില്‍ മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എംഎം മണിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും എടുത്തത്.