സെക്രട്ടേറിയേറ്റ് അതീവ സുരക്ഷ മേഖല; സിനിമാ, സീരിയല്‍ ചിത്രീകരണത്തിന് വിലക്ക്

തിരുവനന്തപുരം/ സെക്രട്ടറിയേറ്റിന്റെ കോമ്പൗണ്ടിലും പരിസരത്തും  സിനിമാ, സീരിയല്‍ എന്നിവയുടെ ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്തി. ആഭ്യന്തരവകുപ്പാണ് ഇത് സംബന്ധിച്ച് പുതിയ ഉത്തരവിറക്കിയത്. ചിത്രീകരണത്തിനായി നിരവധി അപേക്ഷകളാണ് സര്‍ക്കാരിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയാല്‍ സെക്രട്ടറിയേറ്റിനും സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കും സുരക്ഷ ജീവനക്കാര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

ചിത്രീകരണത്തിനായി നിരവധി വ്യക്തികളാണ് സെക്രട്ടേറിയേറ്റില്‍ എത്തുന്നത് ഇവരെ എല്ലാവരെയും പരിശോധിക്കുക എന്നത് ശ്രമകരമാണ്. ഇവര്‍ സെക്രട്ടേറിയേറ്റിനുള്ളില്‍ ഭക്ഷണവിതരണം നടത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.

ഇവയെല്ലാം കണക്കിലെടുത്താണ് ചിത്രീകരണത്തിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഔദ്യോഗക ആവശ്യങ്ങള്‍ക്ക് മാത്രമേ ഇനി ചിത്രീകരണം ആനുവദിക്കുകയുള്ളുവെന്നും ഉത്തരവില്‍ പറയുന്നു.