കാശ്മീരിൽ കയറി കളിക്കരുത്, ഇസ്ളാമിക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കി മോദി സർക്കാർ

കാശ്മീരിൽ കയറി കളിക്കരുത് അഭിപ്രായവും പറയേണ്ട- ഇസ്ളാമിക രാജ്യങ്ങൾക്ക് കടുത്ത സ്വരത്തിൽ മുന്നറിയിപ്പ് നല്കി നരേന്ദ്ര മോദി സർക്കാർ. കാണുമ്പോൾ പുകഴ്ത്തലും മാറി കഴിയുമ്പോൾ കുത്തിതിരിപ്പും ഉണ്ടാക്കുന്ന അറബ് രാജ്യങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്യുകയും മുന്നറിയിപ്പ് നല്കുകയും ചെയ്തിരിക്കുന്നത് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആണ്‌.

കാശ്മീർ വിഷയത്തിൽ മത വർഗീയ വാദികൾ നടത്തുന്ന നീക്കങ്ങൾ ചില ഇസ്ളാമിക രാജ്യങ്ങളുടെ പിന്തുനയോടെയാണ്‌. ഒരു പണിയും ബിസിനസും ഇല്ലാത്ത കാശ്മീർ തീവ്രവാദികൾക്ക് പണവും ആയുധവും നല്കുന്നതിനു പിന്നിൽ ഇസ്ളാമിക രാജ്യങ്ങളാണ്‌. മാത്രമല്ല ന്യൂന പക്ഷ സ്വാതന്ത്ര്യവും തുല്യ മത നീതിയും ഒക്കെ കാശ്മീരിൽ ഇന്ത്യയേ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സൗദിയും പാക്കിസ്ഥാനും കുവൈറ്റും ആണെന്നതാണ്‌ ഏറെ തമാശ.ഈ യാഥാർഥ്യം നിലവിലിരിക്കെ തന്നെയാണ്‌ വിദേശ്യ കാര്യ മന്ത്രിയുടെ തുറന്നടിക്കൽ.

ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കൺ ട്രീസ് എന്ന ഒ ഐ സി കൂട്ടായ്മക്കെതിരെയാണ്‌ മോദി സർക്കാർ പരസ്യമായ വെടി ഉതിർത്തിരിക്കുന്നത്. സൗദിയുടെ തലസ്ഥാനത്താണ്‌ ഈ ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ ഓഫീസ്. യാതൊരു പ്രകോപനവും ഇല്ലാതെ സൗദി അടക്കം ഉള്ള രാജ്യങ്ങൾ ചേർന്ന് കാശ്മീരിൽ 370മത് വകുപ്പ് റദ്ദാക്കിയതിനെതിരേ പ്രമേയം പാസാക്കിയതാണ്‌ ഇന്ത്യ ചൊടിപ്പിച്ചത്. അതും ജമ്മുകശ്മീർ 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ മൂന്നാം വാർഷികത്തിൽ . എല്ലാം കൃത്യമായി പ്ളാൻ ചെയ്ത് ഇസ്ളാമിക തീവ്രവാദികൾക്ക് കാശ്മീരിൽ വളം വയ്ക്കുന്ന വിധത്തിലായിരുന്നു ഇത്.ജമ്മുകശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഏതു ശ്രമത്തേയും അന്താരാഷ്‌ട്രതലത്തിൽ നേരിടുമെന്നും ഇസ്ളാമിക രാജ്യങ്ങളോട് ഇന്ത്യ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.

ഇസ്ലാമിക രാജ്യങ്ങളുടേത് ജമ്മുകശ്മീരിനെതിരെ തികഞ്ഞ വർഗ്ഗീയതയും മതമൗലികവാദ പരവുമായ ചിന്തയാണ്. ഇന്ത്യ എന്നും മാതൃകാപരമായ മതേതര രാജ്യമാണ്. അങ്ങിനെ തന്നെ നിലനിൽക്കും. ഓരോ സംസ്ഥാനവും പ്രദേശവും തികഞ്ഞ ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം അനുഭവിക്കുകയാണ്. ജമ്മുകശ്മീരിലെ ജനത യഥാർത്ഥ ജനാധിപത്യമെന്താണെന്ന് കഴിഞ്ഞ മൂന്ന് വർഷമായിട്ടാണ് അനുഭവിച്ചറിയുന്നതെന്നും ജയശങ്കർ വിശദീകരിച്ചു.

പാകിസ്താനെ പേരെടുത്ത് പറയാതെ ഇന്ത്യ രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ വികസന അജണ്ടകൾക്ക് പകരം വർഗ്ഗീയത ചർച്ചയാക്കുന്നത് തീർത്തും ഖേദകരമാണ്. ഇത്തരം നീക്കങ്ങൾ ചില രാജ്യങ്ങളുടെ പതിവ് രീതിയാണ്. അവർ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി നീങ്ങുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയും പ്രസ്താവനയിലൂടെ കടുത്ത ഭാഷയിൽ വിമർശിച്ചു.

സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലാണ് ഒഐസി എന്ന ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ നടന്നത്. ജമ്മുകശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ പാകിസ്താന്റെ സമ്മർദ്ദവും തുർക്കിയുടെ പിന്തുണയോടെയുമാണ് പ്രമേയം പാസ്സാക്കിയത്. ജമ്മുകശ്മീരിലെ വിശേഷിച്ച് കശ്മീർ മേഖലയിലെ ജനങ്ങളുടെ സ്വാതന്ത്ര്യം ഇന്ത്യ ഹനിച്ചെന്നാണ് പ്രമേയത്തിന്റെ മുഖ്യ ഭാഗം.അതായത് ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മ പാക്കിസ്ഥാന്റെ സമ്മർദ്ദത്തിനു വഴങ്ങി എന്ന് തെളിയിക്കുന്നു. പാക്കിസ്ഥാനേ ഭീകര പ്രവർത്തനത്തിന്റെ ലോക തലസ്ഥാനം ആകുന്നത് തടയാനോ താലിബാനേ നിലക്ക് നിർത്തി സമാധാനം നറ്റപ്പാക്കാനോ ഒന്നും ഇസ്ളാമിക രാജ്യ കൂട്ടായ്മയ്ക്ക് താല്പര്യം ഇല്ല. മാത്രമല്ല ഭക്ഷനവും വസ്ത്രവും മരുന്നും ഇല്ലാത്ത അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ 21 മെട്രിക് ടൺ ആണ്‌ൻ ആഹാര വസ്തുക്കൾ കയറ്റി വിട്ടത് 11 ടൺ മരുന്ന് കയറ്റി വിട്ടു. വസ്ത്രവുമായി കപ്പലുകൾ ഇന്ത്യ അയച്ചു. ഇതെല്ലാം ചെയ്തത് ഇന്ത്യ ആയിട്ടും ഇസ്ളാമിക രാജ്യങ്ങൾ കാശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരേ നിലകൊണ്ട്. ഇസ്ളാമിക രാജ്യ കൂട്ടായ്മ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനിലെ പട്ടിണി മാറ്റുന്നില്ല. റോഹിങ്ക്യൻ മുസ്ളീം അഭയാർഥികൾക്കായി ഇസ്ളാമിക രാജ്യങ്ങൾ അതിർത്തികൾ തുറന്ന് നല്കി സ്വീകരിക്കുന്നില്ല. ഈ അഭയാർഥി വിഷയവും ഇന്ത്യയിലേക്കാണ്‌ എത്തുന്നത്

ഈ അവരത്തിൽ കൂടിയാണ്‌ ഇന്ത്യ ഇസ്ളാമിക രാജ്യ കൂട്ടായ്മയെ എതിർക്കുന്നത്. പാക്കിസ്ഥാന്റെ കാശ്മീരിലെ അജണ്ട ഇസ്ളാമിക രാജ്യ കൂട്ടായ്മയിൽ നടപ്പാക്കാൻ സാധിച്ചു എന്നതിലാണ്‌ ഇന്ത്യയുടെ പ്രതിഷേധം. ഇന്ത്യാ സർക്കാരിനൊപ്പമല്ല കാശ്മീർ വിഷയത്തിൽ ഇസ്ളാമിക രാജ്യങ്ങൾ പാക്കിസ്ഥാനൊപ്പം നിന്ന് തനി നിറം കാണിച്ചു എന്നതും ഗൗരവമാണ്‌

[1:30 PM, 8/6/2022] Vince Sir: എന്നാൽ ഇതുകൊണ്ടൊന്നും ഇന്ത്യയെ ഭയപ്പെടുത്താൻ ആവില്ല. പുതിയ ഇന്ത്യ ഒരിക്കലും അറബ് രാജ്യങ്ങളേ ആശ്രയിച്ചല്ല നില്ക്കുന്നത്. ഇന്ത്യൻ ഭക്ഷ്യ ധാന്യങ്ങളേ ആശ്രയിച്ചും ഇന്ത്യൻ എണ്ണ വിപണിയേയും ആശ്രയിച്ചാണ്‌ ഗൾഫ് രാജ്യങ്ങളുടെ അടക്കം പ്രധാന വരുമാനവും നിലനില്പ്പും. മുമ്പ് ഇസ്ളാമിക പ്രവാചകന്റെ വിഷയം വന്നപ്പോൾ ഇന്ത്യക്കെതിരേ ബഹിഷ്കരനം ആഹ്വാനം നടന്നപ്പോൾ ഇന്ത്യ തിരിഞ്ഞ് പോലും നോക്കുകയോ ഒരു പ്രസ്ഥാവന ഇറക്കുകയോ ചെയ്തില്ല, അവഞ്ജയോടെ തള്ളികളയുകയായിരുന്നു.

പാകിസ്ഥാൻ-ഒഐസി ബന്ധവും ജമ്മു കാശ്മീർ വിഷയത്തിൽ ഒഐസിയുടെ ആവർത്തിച്ചുള്ള ഇടപെടലും ഇസ്ളാമിക രാജ്യങ്ങൾ മുമ്പും നടത്തിയിട്ടുണ്ട്. അന്നും ഇന്ത്യ ശക്തമായി നേരിട്ടിരുന്നു.1969-ൽ മുസ്ലീം രാഷ്ട്രത്തലവന്മാരും സർക്കാരുകളും നടത്തിയ ഉച്ചകോടികളുടെ ഫലമായി 1971 മെയ് മാസത്തിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ അറബിയിൽ മുസ്ലീം രാജ്യങ്ങളുടെ സംഘടനയാണ്‌ ഒ ഐ സി അഥവാ ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കൺ ട്രീസ്.നിലവിൽ 57 രാജ്യങ്ങൾ ഇസ്ളാമിക സംഘടനയിൽ അംഗമാണ്‌.പാക്കിസ്ഥാന്റെ സ്വാധീനത്തിൽ, 57 ഇസ്ലാമിക രാജ്യങ്ങളുടെ ഈ സംഘടന കശ്മീരിലെ സ്ഥിതിഗതികളെ കുറിച്ച് സ്ഥിരമായി അനാവശ്യമായ അഭിപ്രായപ്രകടനം നടത്തി വരുന്നുണ്ട്.കശ്മീർ തർക്കം ഒഐസിയുടെ താൽപ്പര്യം ആകർഷിക്കുന്നു, കാരണം കശ്മീരിന് ഇസ്ലാമുമായുള്ള ശക്തമായ ബന്ധവും പ്രദേശത്തിന് പാകിസ്ഥാനുമായുള്ള സാമീപ്യവും കാരണം ഇന്ത്യക്കെതിരെയാണ്‌ ഇസ്ളാമിക രാജ്യങ്ങൾ ഈ വിഷയത്തിൽ. കാശ്മീർ എന്ന മുസ്ളീം ഭൂരിപക്ഷ പ്രദേസത്തേ ഇന്ത്യയിൽ നിന്നും മാറ്റി നിർത്തി കാണാൻ ആഗ്രഹിക്കുന്നവരാണ്‌ പല ഇസ്ളാമിക രാജ്യങ്ങളും.മനുഷ്യാവകാശങ്ങൾ പാലിക്കുന്നതിന്റെയും മറ്റ് മതങ്ങളോടുള്ള സഹിഷ്ണുതയുടെയും കാര്യം ഇന്ത്യയെ പഠിപ്പിക്കുന്ന ഇസ്ളാമിക രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ളാമിക് കൺ ട്രീസും അവരുടെ രാജ്യങ്ങളിൽ മത സ്വാതന്ത്ര്യം എന്തുകൊണ്ട് നല്കുന്നില്ല. ഇന്ത്യയേ സ്വാതന്ത്ര്യവും മത തുല്യ നീതിയും പഠിപ്പിക്കാൻ ഇറങ്ങിയവർ സ്വന്തം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന്റെയും മറ്റ് മതക്കാരോറ്റുള്ള പെരുമാറ്റവും വലരെ മോശമായ രീതിയിലാണ്‌. ലോകത്ത് വളരെയേറെ ബഹുമാനപ്പെട്ട ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇന്ത്യയേ സ്വാതന്ത്ര്യവും മത നീതിയും ന്യൂന പക്ഷ നീതിയിൽ പഠിപ്പിക്കാൻ പാക്കിസ്ഥാനും സൗദിയും അറബ് രാജ്യങ്ങളും ഇറങ്ങുമ്പോൾ സ്വന്തം കണ്ണിലേ തടി എടുത്ത് മാറ്റാത്ത മാന്യന്മാരാണിവർ എന്ന് ലോകം മുഴുവൻ അറിയാം