ഇഷ്ട വാഹനങ്ങളുടെ കൂട്ടത്തിലേക്ക് മോഹൻലാൽ ആഡംബര കാരവൻ കൂടി സ്വന്തമാക്കി

കൊച്ചി. വാഹന കമ്പക്കാരനായ മോഹൻലാൽ പുതിയ ആഡംബര കാരവൻ സ്വന്തമാക്കി. സമൂഹമാദ്ധ്യമങ്ങളിലാണ് മോഹൻലാലിന്റെ പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. ലാലിന്റെ ഇഷ്ട നമ്പറായ 2255 ആണ് പുതിയ കാരവന്റെയും നമ്പർ. മോഹൻലാലിന്റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധകവരുകയാണ്. പുതിയ കാരവാനാണ് മോഹൻലാൽ സ്വന്തമാക്കിയിരിക്കുന്നത്.

ബ്രൗണ്‍ നിറത്തിലുള്ള കാരവാൻ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തന്റെ ആഡംബര വാഹനങ്ങളുടെ കൂട്ടത്തിലേക്ക് പുതിയ കാരവനും കൂടി എത്തിച്ചത്. എറണാകുളം ആർടിഒയ്‌ക്ക് കീഴിൽ സ്വകാര്യവാഹനമായാണ് പുതിയ കാരവൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കിടപ്പുമുറിയുൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങൾ കാരവനിലുണ്ട്. പ്രമുഖ വാഹന നിർമ്മാതാക്കളായ ഭാരത് ബെൻസാണ് കാരവന്റെ നിർമ്മാതാക്കൾ. ബൗൺ നിറത്തിലുള്ള വാഹനത്തിന്റെ വശങ്ങളിലായി വലിയ ഗ്രാഫിക്‌സ് സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. ജൂലൈയിൽ മോഹൻലാൽ കൊച്ചിയിൽ പുതിയ ആഡംബര ഫ്‌ളാറ്റ് സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ലാൽ കാരവൻ വാങ്ങിയിരിക്കുന്നത്. വാഹനങ്ങളോട് ഏറെ കമ്പം ഉള്ളവരാണ് സിനിമാ താരങ്ങൾ. ഇവരുടെ പുത്തൻ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്.