നടി ഭാവനയ്ക്കെതിരായ സൈബർ ആക്രമണത്തിനെതിരെ സിൻസി അനിൽ

കൊച്ചി. നടി ഭാവനയ്ക്കെതിരായി നടക്കുന്ന സൈബർ ആക്രമണത്തിനെതിരെ രൂക്ഷവിമശനവുമായി സിൻസി അനിൽ. വിമർശനം ഉന്നയിച്ചയാളുടെ പേരെടുത്ത് പറയാതെയാണ് സിൻസിയുടെ മറുപടി കൊടുത്തിരിക്കുന്നത്.

‘അവൾ പിഴ ആണെന്നും അഴിഞ്ഞാട്ടക്കാരി ആണെന്നും സമൂഹമാധ്യമങ്ങളിൽ നിങ്ങൾ ഛർദ്ദിച്ച് കൊണ്ടേ ഇരിക്കും. വാങ്ങിയ അച്ചാരത്തിന്റെ നന്ദി കാണിക്കണമല്ലോ. നിങ്ങൾ തുടർന്നോളൂ. പക്ഷെ,അവളുടെ മുഖം കാണുമ്പോൾ അഭിമാനം കൊണ്ട് നിറയുന്ന മനുഷ്യ ഹൃദയങ്ങൾ ഇവിടെ ഉള്ളിടത്തോളം കാലം അവൾ ഇങ്ങനെ ജയിച്ചു തന്നെ നിൽക്കും’, സിൻസി അനിൽ ഫേസ്ബുക്കിൽ കുറിച്ചു.

സിൻസി അനിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ.

‘നിങ്ങൾ ചെയ്യുന്നത് തുടർന്നു കൊണ്ടേ ഇരിക്കുക. പറ്റാവുന്നത്ര അപമാനിച്ചു കൊണ്ടേ ഇരിക്കുക. ഭർത്താവോ മക്കളോ തിരിഞ്ഞു നോക്കാത്ത നിങ്ങക്ക് അവളുടെ ചലനങ്ങൾ പോലും അലോസരമുണ്ടാക്കും. കാരണം മറ്റൊന്നുമല്ല. തന്റെ ജീവിതത്തിൽ നല്ലതൊന്നും പറയാനില്ലാത്തതിന്റെ കടുത്ത അസൂയ തന്നെയാണ്.

അവളുടെ നോട്ടത്തിലും ചിരിയിലും വസ്ത്രധാരണത്തിലും നിങ്ങക്ക് അശ്ലീലം തോന്നും. കാരണം ഞാൻ കണ്ടിടത്തോളം നിങ്ങളെക്കാൾ വലിയ അശ്ലീലം ഈ ഭൂമിയിൽ ഉണ്ടാവില്ല. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടാൻ എന്തും കാണിക്കുന്ന നിങ്ങക്ക് അവളുടെ വിജയങ്ങൾ കാണുമ്പോൾ മുഖം വലിഞ്ഞു മുറുകും.’