രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ ഇത്തിരി കഠിനമാണ് ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ

എല്ലാവർഷവും കുറച്ചുദിവസങ്ങൾ ആയുർവേദ ചികിത്സയ്ക്കായി മാറ്റിവെയ്ക്കാൻ മോഹൻലാൽ മടിക്കാറില്ല. ലോക്ക്ഡൗൺകാലത്തും പതിവു തെറ്റിക്കാതെ ആയുർവേദ ചികിത്സയ്ക്ക് താരം എത്തിയിരുന്നു. പാലക്കാട് പെരിങ്ങോട്ടിലെ ​ഗുരുകൃപ ആശ്രമത്തിലാണ് മോഹൻലാൽ ആയുർവേദ ചികിത്സക്കെത്തിയത്.സെപ്റ്റംബറിൽ ആദ്യഘട്ട ചികിത്സ നടത്തിയ താരം വീണ്ടും അവിടെ എത്തി.

ആയുർവേദ കേന്ദ്രത്തിലെ ചിത്രങ്ങൾ പുറത്തുവന്നപ്പോഴാണ് മോഹൻലാലിന്റെ പുതിയ ​ഗെറ്റപ്പിനുപിന്നിലെ കാരണം ആരാധകർക്ക് പിടികിട്ടയത്. മെലിഞ്ഞ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു.പതിവിലും നിറഞ്ഞ സംതൃപ്തിയോടെയാണ് പെരിങ്ങോട് നിന്നും മോഹൻലാൽ‌ പടിയിറങ്ങിയതെന്നും അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് തങ്ങളാണെന്നും ഗുരുകൃപ‌ അധികൃതർ പറയുന്നു

മോഹൻലാലിനെക്കുറിച്ച് ​ഗുരുകൃപ അധികൃതർ പറയുന്നതിങ്ങനെ,

ഏതാനും ആഴ്ച്ചകൾക്ക്‌ മുന്നേ ലാൽ സാർ ഗുരുകൃപയിൽ വന്നിരുന്നത് ‌വലിയ വാർത്തയായിരുന്നു. ആ സമയത്തെ ഷൂട്ടിങ് കഴിഞ്ഞ് ഒന്നുകൂടി വരുന്നുണ്ട് എന്ന് പറഞ്ഞാണ്‌ അന്ന്‌ പോയത്. ആ വരവിനുള്ള‌ കാത്തിരിപ്പിലായിരുന്നു ഞങ്ങൾ. ഈ പ്രാവശ്യം കുറച്ച് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനുള്ള ചില പ്രത്യേക മരുന്നുകളുടെ പണിപ്പുരയിലായിരുന്നു ഗുരുകൃപ.’രണ്ടാഴ്ച്ചയോളം‌ നീണ്ട് നിന്ന‌ രണ്ടാംഘട്ട ചികിത്സാക്രമങ്ങൾ. ഇത്തിരി കഠിനമാണ്. ലാൽസാറിനെ പോലെ സ്വയം സമർപ്പിതനായ ഒരാൾക്ക് മാത്രം‌ കഴിയുന്ന അർപ്പണബോധം.

കഴിഞ്ഞതവണ വന്നപ്പോൾ‌ ചികിത്സയെ കുറിച്ച് എല്ലാവർക്കും അറിവുണ്ടായിരുന്നു. എന്നാൽ ഇപ്രാവശ്യം ആരും ഈ കാര്യം പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽതന്നെ ചികിത്സയേക്കാൾ ഉപരി സ്വസ്ഥമായ ഒരന്തരീക്ഷവും കുറച്ച് സമാധാനം‌ നിറഞ്ഞ ദിവസങ്ങളും ആയിരുന്നു അദ്ദേഹത്തിനും താല്പര്യം.ഇന്ന് ലാൽ സാർ‌ പതിവിലും നിറഞ്ഞ സംതൃപ്തിയോടെ‌ പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിലുള്ള‌ സന്തോഷത്തേക്കാൾ നിറഞ്ഞ് ചിരിക്കുന്നത് ഞങ്ങളാണ്.