കൃഷ്ണകുമാറിന്റെ വീട്ടിലെ സെലിബ്രിറ്റി അല്ലാത്ത അപ്പുവിനെ പരിചയപ്പെടുത്തി കുടുംബം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാർ.സോഷ്യൽ മീഡിയകളിലും നടൻ സജീവമാണ്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടന്റെ മൂത്ത മകൾ അഹാന കൃഷ്ണകുമാറും തന്റെ ജീവിതം അഭിനയത്തിലൂടെയാണെന്ന് തെളിയിച്ച് കഴിഞ്ഞു.താരകുടുംബം ഒന്നടങ്കം മലയാളി പ്രേക്ഷകർക്ക് സുപരിചിതരാണ്.യൂട്യൂബിൽ നിറഞ്ഞ് നിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിന്റേത്.കൃഷ്ണകുമാറും നാല് പെൺമക്കളും ഭാര്യയും യൂട്യൂബിൽ നിറ സാന്നിധ്യമാണ്

പക്ഷെ ഈ കുടുംബത്തിൽ ഒരു സെലിബ്രിറ്റി അല്ലാത്ത അംഗം ഉള്ളതായി അറിയുമോ? ആ വ്യക്തിയെ പരിചയപ്പെടുത്തുകയാണ് കുടുംബം. അപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അപ്പു ഇതുവരെയും ഇവരുടെ സോഷ്യൽ മീഡിയ സ്‌പെയ്‌സിൽ എങ്ങും തന്നെ പ്രത്യക്ഷപ്പെട്ടിട്ടില്ല. അപ്പു എന്ന് വിളിക്കുന്ന അപ്പച്ചി സിന്ധുവിന്റെ ബന്ധുവാണ്.

സിന്ധു കൃഷ്ണകുമാറിന്റെ അച്ഛന്റെയും അമ്മയുടെയും കസിനാണ് അപ്പച്ചി. സിന്ധുവിനെ എല്ലാ ദിവസവും സ്കൂളിൽ കൊണ്ടുവിടാൻ അപ്പച്ചി ആയിരുന്നു ഒപ്പം വന്നിരുന്നത്. തന്റെ നാല് കുട്ടികളെയും വളർത്താൻ എപ്പൊഴും വീട്ടിൽ അപ്പച്ചിയുടെ നിറസാന്നിധ്യമുണ്ടായിരുന്നു എന്ന് സിന്ധു. അതുകൊണ്ടു തന്നെയാണ് തനിക്കതെല്ലാം സുഖമായി നോക്കിനടത്താൻ കഴിഞ്ഞതും.കഴിഞ്ഞ ദിവസമായിരുന്നു അപ്പച്ചിയുടെ പിറന്നാൾ. അപ്പോഴാണ് ഈ അംഗം വളരെ പരസ്യമായി ഇവരുടെ സൈബർ ഇടങ്ങളിലേക്ക് എത്തുന്നത്. അഹാന ജനിച്ചത് മുതൽ പിന്നീട് നാല് മക്കളെയും വളർത്താൻ കുടുംബത്തിന്റെ കൂടെയുള്ള വ്യക്തിയാണ് അപ്പച്ചി.