ചുറ്റികകൊണ്ട് തലക്കടിച്ചു, രഹസ്യഭാ​ഗത്ത് കത്തി കുത്തിയിറക്കി, സ്ത്രീകളെ ഇല്ലാതാക്കിയത് പൈശാചികമായി

പ്രാചീനമായിട്ടുള്ള അപരിഷ്‌കൃത സമൂഹത്തിലൊക്കെയാണ് നരബലി പോലുള്ള പൈശാചിക കൃത്യങ്ങൾ കേട്ടിട്ടുള്ളത്. വളരെ പ്രാകൃതമായിട്ടുള്ള മന്ത്രവാദമാണ് ഇത്. ഒരുപാട് സാംസ്‌കാരിക വിപ്ലവങ്ങൾ നടക്കുകയും ഒക്കെ ചെയ്തിട്ടുളള കേരളത്തിൽ ഇത്തരരമൊരു സംഭവം മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. സർക്കാർ മറ്റ് സംസ്ഥാനങ്ങളെ ചൂണ്ടിക്കാട്ടി നവോത്ഥാന കേരളമെന്നും നവോത്ഥാനത്തിന് വേണ്ടി മതിലുകൾ കെട്ടുകയും വലിയ വിപ്ലവങ്ങൾ പറയുകയും ശബരിമലയിൽ വരെ നവോത്ഥാനമെന്ന് പറഞ്ഞ് യുവതികളെ കയറ്റുകയുമൊക്കെ ഒരു കാലഘ്ട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അതേ കാലഘട്ടത്തിൽ തന്നെയാണ് മനുഷ്യരുടെ തല യറുത്ത് കൊന്ന് നര ബലിയർപ്പിച്ച നടുക്കമുളവാക്കുന്ന സംഭവം. നൂറ്റാണ്ടുകൾ മുൻപ് ഉണ്ടായിരുന്ന ദുരാചാരമാണിപ്പോൾ, ഈ കാലഘട്ടത്തിൽ നടക്കുന്നത്.

നരബലിക്കായി രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത് പൈശാചികമായി. കൊല പാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിന്റെ ഭാര്യ ലൈലയാണെന്നാണ് റിപ്പോർട്ട്. എങ്കിലും മൂന്ന് പേർക്കും കൊല പാതകത്തിൽ ഒരുപോലെ പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആദ്യം റോസ്‌ലിയെയാണ് കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്. അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയിൽ ആഞ്ഞടിച്ചു.

അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്‌ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ ചുടുചോര ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലി നൽകിയതും ഇതുപോലെ തന്നെയായിരുന്നു.

കടവന്ത്ര പോലീസിൽ സെപ്തംബർ 26-ന് രജിസ്റ്റർ ചെയ്ത മിസ്സിംഗ് കേസിന്റെ അന്വേഷണത്തിലാണ് പോലീസ് ഈ കൊടുംക്രൂരതയുടെ ചുരുളുകൾ അഴിച്ചത്. അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതുശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.