നരബലി, പ്രതി ഷിഹാബ്(ഷാഫി) വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു

കേരളം നടുങ്ങിയ നരബലിയില്‍ പ്രതികളെ കുടുക്കിയത് പോലീസിന്റെ നിര്‍ണ്ണായക നീക്കങ്ങള്‍. അന്വേഷണത്തില്‍ പോലീസിന് തുമ്പാത് പൊന്നുരുന്നി സ്വദേശി പത്മത്തിനെ കാണാനില്ലെന്ന പരാതി. പത്മത്തിന്റെ മകന്‍ പോലീസില്‍ കൊടുത്ത പരാതിയില്‍ പുറത്തായത് നരബലിയുടെ മറവില്‍ നടന്ന ക്രൂരത. ഉത്തരേന്ത്യയില്‍ പലയിടത്ത് നമ്മള്‍ കേട്ടിട്ടുള്ള നരബലിയെന്ന പൈശാചികത ഇങ്ങ് കേരളത്തിലും. രണ്ട് സ്ത്രീകളെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ച് മൂടുന്നു. ഇതെന്തിനെന്ന് കേട്ടാലാണ് കണ്ണുതള്ളി പോകുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടീട്ട്. അതിക്രൂരമായ രീതിയില്‍ തലയറുത്താണ് സ്ത്രീകളെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. പത്തനംതിട്ട ഇലന്തൂരിലെ വീടിനു സമീപത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്.

തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശി ഷിഹാബ്(ഷാഫി) എന്നിവരാണ് കൃത്യം ചെയ്‌തത്. മൂന്ന് പേർക്കും കൊലപാതകത്തിൽ ഒരുപോലെ പങ്കുണ്ട്. ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് കമ്മീഷണർ എസ് എച്ച് നാഗരാജു പറഞ്ഞു. ഏജന്റ് ഷിഹാബിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് കൊലപ്പെട്ടത്. ഇരുവരും ലോട്ടറി വിൽപ്പനക്കാരാണ്. ലോട്ടറി വിൽക്കാനാണ് റോസ്‌ലി കാലടിയിലെത്തിയത്. റോസ്‌ലിയേയും പത്മത്തേയും ഷിഹാബിന് പരിചയമുണ്ടായിരുന്നു.

ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ്(ഷാഫി) വൈദ്യനുമായി പരിചയത്തിലായി. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ ഷിഹാബ്(ഷാഫി) വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു ഷിഹാബ്(ഷാഫി) വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും ഷിഹാബ്(ഷാഫി)പറഞ്ഞു. അശ്ലീല പടത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.

തിരുവല്ല സ്വദേശിയായ വൈദ്യന്‍ ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് പ്രതി ഷാഫി ഇട്ടിരുന്നു. ഇതു കണ്ട് തിരുവല്ല സ്വദേശികളായ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും ബന്ധപ്പെടുകയായിരുന്നു. നരബലിയാണ് പരിഹാരം എന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഇവരില്‍നിന്നും പണം കൈക്കലാക്കി. തുടര്‍ന്ന് ആറു മാസം മുന്‍പ് കാലടി സ്വദേശിനിയായ റോസിലിയെ കടത്തിക്കൊണ്ടുപോയി നരബലി നല്‍കി. ഒരാളെ കൂടി ബലി കൊടുക്കണം എന്ന് പറഞ്ഞാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്റ്റംബര്‍ 26നു കടത്തിക്കൊണ്ടുപോയത്.