ഗാസ സ്കൂൾ ഗ്രൗണ്ടിൽ മുപ്പതിലധികം അഴുകിയ ജഡങ്ങൾ, പലസ്തീൻ ഞടുങ്ങി

ഗാസയിലെ സുകൂൾ മൈതാനത്തേ മാലിന്യത്തിനടിയിൽ അഴുകിയ 30ലധികം ഹമാസുകാരുടെ ജഢങ്ങൾ ലഭിച്ചു. കണ്ണുകൾ ടേപ്പ് ഒട്ടിച്ച് തലയിലും കഴുത്തിലും സ്ട്രിപ്പ് ഇട്ട് കൈകാലുകൾ ബന്ധിച്ച നിലയിൽ കറുത്ത പ്ളാസ്റ്റിക് കൂടുകളിലായിരുന്നു ജഢങ്ങൾ. ​ഗാസയിലെ സ്കൂൾ ​ഗ്രൗണ്ടിൽ മാലിന്യത്തിന് അടിയിൽ നിന്നും 30 അധികം പാലസ്തീനികളുടെ മൃതദേഹം കണ്ടെത്തി.

അതേസമയം ആറ് ആഴ്ചത്തേക്ക് വെടി നിർത്തൽ നടപ്പിലാക്കാനുള്ള നിർദേശം അമേരിക്കയുടെ ഭാ​ഗത്ത് നിന്നും വന്നിരിക്കുന്നു. എന്നാൽ ഇസ്രയേൽ ഇത് അന്തിമമായി അം​ഗീകരിച്ചിട്ടില്ല. ആറ് ആഴ്ചത്തേക്ക് വെടി നിർത്തിക ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഇസ്രയേൽ സൈന്യം പിന്മാറുക. ജനജീവിതം സാധാരണ ​ഗതിയിലേക്ക് ആക്കുന്നതിൽ സഹകരിക്കുക എന്നി നിർദേശങ്ങളാണ് അമേരിക്ക മുന്നോട്ട് വെച്ചിരിക്കുന്നത്.

പകരമായി ബന്ദികളെ വിട്ടു നൽകും. ഇസ്രയേലും ബന്ദികളെ വിട്ട് നൽകണം എന്നും നിർദേശത്തിൽ പറയുന്നു. അമേരിക്കയുമായി ഇസ്രയേൽ ചർത്ത നടത്തുന്നുണ്ടെങ്കിലും വിഷയത്തിൽ അന്തിമ തീരുമാനം ഇസ്രയേൽ സ്വീകരിച്ചിട്ടില്ല.