അമാലിന്റെ ജന്മദിനത്തിൽ കൂട്ടുകാരിക്ക് ആശംസകളുമായി നസ്രിയ

ആർക്കിടെക്റ്റും യുവതാരം ദുൽഖർ സൽമാന്റെ ഭാര്യയുമായ അമാൽ സൂഫിയ, നസ്രിയ നസീമിന്റെ അടുത്ത സുഹൃത്താണ്. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, അമാലിന്റെ ജന്മദിനത്തിൽ പ്രിയപ്പെട്ട കൂട്ടുകാരിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് നസ്രിയ.

‘സന്തോഷജന്മദിനം എന്റെ അമ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ല.’ നസ്രിയ കുറിച്ചു.

അമാൽ ആയി മാത്രമല്ല, ദുൽഖറുമായും നല്ല സൗഹൃദമാണ് നസ്രിയ സൂക്ഷിക്കുന്നത്. ദുൽഖറിനും അമലിനും ഒപ്പമുള്ള ചിത്രങ്ങൾ നസ്രിയ പങ്കുവക്കാറുണ്ട്. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യവുമാണ്.

അമാലിനൊപ്പം കറങ്ങി നടക്കാനും ഷോപ്പിംഗിന് പോവാനുമൊക്കെ നസ്രിയ സമയം കണ്ടെത്തുക പതിവാണ്. അമാലിന്റെയും നസ്രിയയുടെയും സൗഹൃദത്തെ കുറിച്ച് ദുൽഖറും അഭിമുഖങ്ങളിൽ പറയാറുണ്ട്. നസ്രിയയുടെയും ഫഹദിന്റെയും പുതിയ വീടിന്റെ ഇന്റീരിയർ ചെയ്തതും അമാൽ ആയിരുന്നു. ‘എനിക്ക് പ്രായമാകുകയാണ്, പക്ഷേ നീ മാറ്റമില്ലാതെ തുടരുന്നു.അമാലിന് ആശംസകൾ നേർന്നു ദുൽഖർ കുറിച്ചത് ഇങ്ങനെയാണ്.