വിവാഹ ഒരുക്കങ്ങളില്‍ നടി മൃദുല വിജയ്, മൂക്ക് കുത്താന്‍ പോയപ്പോള്‍ സംഭവിച്ചത്

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് യുവകൃഷ്ണയും മൃദുല മുരളിയും. ഇരുവരും വിവാഹിതര്‍ ആവാന്‍ ഒരുങ്ങുകയാണ്. ജനുവരിയില്‍ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ആറ് മാസത്തിനുള്ളില്‍ വിവാഹിതര്‍ ആകുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇപ്പോള്‍ വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കത്തിന്റെ തിരക്കുകളാണ് ഇരുവരും. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെ മൃദുല ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഒടുവില്‍ നടി പങ്കുവെച്ച വീഡിയോയും വൈറലാവുകയാണ്.

വിവാഹത്തിന് മുന്നോടിയായി മൂക്കുത്തി കുത്തിയിരിക്കുകയാണ് മൃദുല. സഹോദരി പാര്‍വതിക്കൊപ്പമാണ് മൃദുല മൂക്ക് കുത്താന്‍ പോയത്. ‘ഞാനിപ്പോള്‍ കല്യാണ പര്‍ച്ചേസിന് വന്നിരിക്കുകയാണ്, അപ്പോഴാണ് എന്റെ ഒരുപാട് നാളത്തെ ഒരു ആഗ്രഹം സാധിക്കണം എന്ന് തോന്നിയത്. മൂക്കൊന്ന് കുത്തിയാലോ എന്നാണ് ആലോചന. ഒരുപാട് നാളായി ആഗ്രഹം ഉണ്ടായിട്ടും വേദനയോടുള്ള പേടി കൊണ്ടാണ് ഇതുവരെ ചെയ്യാത്. എന്തായാലും ഇത്തവണ ഒരു കൈ നോക്കുക തന്നെ എന്ന് പറഞ്ഞാണ് മൂക്ക് കുത്തനായി നടി എത്തുന്നത്. വേദനയില്ലാതെ എടുക്കുന്ന ഗണ്‍ ഷോട്ടിന് പകരം സാധരണ രീതിയില്‍ മൂക്ക് കുത്താനാണ് തന്റെ തീരുമാനമെന്ന് കൂടി മൃദുല പറഞ്ഞിരുന്നു.

ഏറെ നാളത്തെ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷത്തിലായിരുന്നു നടി. എന്നാല്‍ മൂക്ക് കുത്താന്‍ തട്ടാന്റെ മുന്നിലെത്തിയതും ധൈര്യം എല്ലാം ചോര്‍ന്ന് മൃദുല പേടിക്കാന്‍ തുടങ്ങി. വേദനയുണ്ടാകുമോ ചേട്ടാ, വേദന ഇല്ലാതിരിക്കാന്‍ സാധാരണ എന്താണ് ചെയ്യുന്നത് അങ്ങനെ കുറെ ചോദ്യങ്ങള്‍ തട്ടാനോട് നടി ചോദിക്കുന്നുണ്ട്. ഒടുവില്‍ ഉച്ചത്തില്‍ കരഞ്ഞ് ബഹളമുണ്ടാക്കിയാണ് മൂക്ക് കുത്തല്‍ നടന്നത്. വേദന കൊണ്ട് പുളയുന്ന സഹോദരിയെ പാര്‍വതി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.