മാധ്യമങ്ങളുടെ പ്രവചനത്തിനല്ല, ജനങ്ങളുടെ തീരുമാനത്തിനാണ് പ്രാധാന്യം- വി മുരളീധരൻ

മാധ്യമങ്ങളുടെ സർവേകളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഇന്ത്യഭരിക്കുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നായിരുന്നു കേരളത്തിലെ മാധ്യമങ്ങൾ പറഞ്ഞിരുന്നത്.എന്നാൽ ലോക്‌സഭ അംഗസംഖ്യയിൽ 10 ശതമാനം സീറ്റു പോലും ലഭിക്കാതെ പ്രതിപക്ഷത്തിരിക്കാൻ പോലും രാഹുലിന് സാധിച്ചില്ല. 1977ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി പരാജയപ്പെടുമെന്ന് കേരളത്തിലെ ഒരു മാധ്യമങ്ങൾ പോലും പറഞ്ഞില്ല. എന്നാൽ ഉത്തർപ്രദേശിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് ജയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാട്ടാക്കട മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസിന് വോട്ട് അഭ്യർത്ഥി നടന്ന തെരഞ്ഞെടുപ്പ് യോഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഭരണമാറ്റം സംഭിക്കുമ്പോൾ ഒരു മേഖലയിലും വ്യത്യാസം പ്രകടമാകുന്നില്ല. സർക്കാർ ഓഫീസുകൾ, ആശുപത്രി, കെഎസ്‌ആർടിസി തുടങ്ങി ഒരു മേഖലയിലും വ്യത്യാസം അനുഭവപ്പെടാറില്ല. കുംഭകോണം, അഴിമതി, സ്ത്രീപീഡനം തുടരുകയും ചെയ്യുന്നു. ചരിത്രത്തിൽ ആദ്യമായി മോദി സർക്കാർ ഉയർത്തുന്ന ഭരണ മാതൃക സംസ്ഥാന തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു.