തന്നോട് വീണ്ടും മത്സരിക്കാൻ ധൈര്യമുണ്ടോയെന്നു വെല്ലുവിളി, രാഹുലിനെ അമേഠിയിൽ മത്സരിപ്പിക്കാൻ സ്മൃതി ഇറാനി

കൊച്ചി. അമേഠിയിൽ നിന്നുള്ള മുൻ പാർലമെന്റ് അംഗം രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രിയും പ്രാദേശിക എംപിയുമായ സ്മൃതി ഇറാനി. അമേഠിയിൽ തന്നോട് വീണ്ടും മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് ധൈര്യമുണ്ടോയെന്നു വെല്ലുവിളിച്ചു. ഇവിടെ, ആളുകൾ അവരുടെ എംപിയെ വർഷത്തിൽ ഒരിക്കൽ മാത്രമേ കാണൂ, അതും ഏതാനും മണിക്കൂറുകൾ. അവർ തങ്ങളുടെ എംപിയെ കണ്ടില്ലെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ക്വാട്ടയിൽ നിന്നുള്ള ഫണ്ട് അമേഠിയിൽ ചെലവഴിച്ചില്ലായെന്നും സ്ൃമതി കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ആദിത്യനാഥിന്റെയും കീഴിൽ കഴിഞ്ഞ നാലര വർഷത്തിനിടെ അമേഠി കണ്ട വികസനം കഴിഞ്ഞ 40 വർഷത്തിനിടയിൽ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.“പതിവായി അമേഠി സന്ദർശിക്കുന്ന”തിന് ഇറാനിയെ പ്രശംസിച്ച മുഖ്യമന്ത്രി, 2019 ന് മുമ്പ് പ്രാദേശിക എംപി തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് വന്നിരുന്നതെന്നും “ഇരട്ട എഞ്ചിൻ സർക്കാരിന്” കീഴിൽ ഈ സെഗ്‌മെന്റിൽ അഭൂതപൂർവമായ വികസനമാണ് ഉണ്ടായതെന്നും അവകാശപ്പെട്ടു.

കേന്ദ്രത്തിൽ സഖ്യത്തിലുള്ള കോൺഗ്രസും സിപിഎമ്മും കേരളത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും അദാനിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ചിരിച്ചു തള്ളേണ്ടതാണെന്നും സ്മൃതി ഇറാനി പറഞ്ഞു. കരൂവന്നൂര്‍ ഉൾപ്പടെയുള്ള സഹകരണ ബാങ്ക് തട്ടിപ്പു കേസുകളിൽ ഇഡിയുടെ അന്വേഷണത്തെ പിന്തുണച്ച സ്മൃതി ഇറാനി അഴിമതിക്കെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു.