ഡോളിയായി ജീവിക്കുകയായിരുന്നു, കൂടത്തായി ഇനി ഇല്ല- മുക്ത

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് റിമി ടോമിയുടേത്.അഞ്ച് വർഷമായി റിമി ടോമിയുടെ കുടുംബത്തിലെ ഒരു അംഗമാണ് നടി മുക്തയും.റിമിയുടെ സഹോദരൻ റിങ്കു ആണ് മുക്തയുടെ കഴുത്തിൽ മിന്നു കെട്ടിയിരിക്കുന്നത്. വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ബ്രേക്ക് എടുത്ത് വീട്ടിൽ കുടുംബിനി ആയി തുടരുകയാണ് മുക്ത. റിമിയുടെ കുടുംബം മുക്തയ്ക്ക് നൽകുന്ന പരിഗണന പലപ്പോഴും സോഷ്യൽ മീഡിയകളിലും മറ്റ് മാധ്യമങ്ങളിലും നിറഞ്ഞ് നിന്നിട്ടുള്ളതാണ്. സോഷ്യൽ മീഡിയകളിൽ സജീവമായ മുക്ത മകൾ കൺമണി എന്ന കിയാരയുടെ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. കൂടത്തായി സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ പരമ്പരയിൽ പ്രധാനവേഷത്തിലെത്തിയത് മുക്തയായിരുന്നു. ഡോളി എന്നാണ് കഥാപാത്രത്തിന്റെ പേര്. കൂടത്തായി അവസാനിക്കുന്നതിന്റെ സങ്കടത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ

വാക്കുകൾ ഇങ്ങനെ

കൂടത്തായി കണ്ട് ഒരുപാട് പേർ മെസ്സേജ് അയച്ചിരുന്നു. എല്ലാവരോടും നന്ദി പറയാനായാണ് ഇപ്പോൾ ലൈവിൽ വന്നത്. എല്ലാവർക്കും മറുപടി കൊടുക്കാൻ കഴിഞ്ഞിരുന്നില്ല, എങ്ങനെയാണ് നന്ദി പറയേണ്ടതെന്നറിയില്ല. ശരിക്കും മലയാളത്തിൽ ഇതെന്റെ തിരിച്ചുവരവാണ്. തമിഴിൽ ചെയ്തിട്ടുണ്ട്. ഇത്രയും നല്ലൊരു പ്രൊജക്ടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഭാഗ്യവതിയാണ്. ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോയെന്ന് ആളുകളെക്കൊണ്ട് ചോദിപ്പിച്ച പരമ്പര കൂടിയാണ് കൂടത്തായി.

ശരിക്കും എല്ലാരേയും മിസ്സ് ചെയ്യുന്നുണ്ട്. നല്ലൊരു പ്രൊജക്ടിലൂടെ നമുക്ക് വീണ്ടും ഒരുമിക്കാനാവുമെന്ന് കരുതുന്നു. ഭാഗ്യലക്ഷ്മി ചേച്ചിയാണ് എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത്. മുക്ത ജീവിക്കുകയാണ്, ഡോളിയായി എന്നൊക്കെ അവിടെയുള്ളവർ പറയാറുണ്ടായിരുന്നു. കഥാപാത്രമായി ജീവിക്കുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലായത്. ശരിക്കും പറഞ്ഞാൽ നല്ല വിഷമമുണ്ട്. ഇതിലും കൂടുതൽ ചെയ്യാനുണ്ടോയെന്ന് ചോദിച്ചാൽ അറിയില്ല. അഭിനയ സാധ്യതയുള്ള നല്ല കഥാപാത്രമായി നിങ്ങൾക്ക് മുന്നിലേക്കെത്താൻ ആഗ്രഹമുണ്ട്.

പ്രേക്ഷകരെ ബോറടിപ്പിക്കാതെ വളരെ നല്ല രീതിയിൽ കൂടത്തായി അവസാനിപ്പിക്കാൻ കഴിഞ്ഞു. ഈ സീരിയൽ ഇത്രയധികം റീച്ചായതിൽ സന്തോഷമുണ്ട്. അത് പോലെ തന്നെ പുരുഷൻമാരും ഈ സീരിയൽ കാണാറുണ്ടെന്നുള്ളതും സന്തോഷിപ്പിച്ച കാര്യമാണ്. മല്ലിക സുകുമാരനൊപ്പം അഭിനയിച്ചത് ആദ്യമായാണ്. ചില രംഗങ്ങൾ ചെയ്യുമ്പോൾ പേടിയും ടെൻഷനുമൊക്കെയുണ്ടായിരുന്നു. ഓപ്പോസിറ്റ് നിൽക്കുന്നയാൾ നന്നായി ചെയ്യുമ്പോൾ സ്വഭാവികമായും നമ്മളും അത് പോലെ ചെയ്യും.