പോപ്പുലർ ഫ്രണ്ട് ഭീകരന്മാരുടെ സ്വത്ത് കണ്ടുകെട്ടുന്നു,മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ട് ഇ ഡി പിടിച്ചെടുത്തു

പോപ്പുലർ ഫ്രണ്ട് ഭീകരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ തുടങ്ങി. പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ് കണ്ടുകെട്ടി. ഇതോടെ എല്ലാ പോപ്പുലർ ഫ്രണ്ടുകാരുടെ സ്വത്തുക്കൾക്കും മേൽ കണ്ണുവയ്ച്ചിരിക്കുകയാണ്‌ ഇ ഡി

രാജ്യത്തിനെതിരെ യുദ്ധം നടത്താൻ തീരുമാനിച്ച ആളുകളുടെ സ്വകാര്യ സ്വത്തുക്കൾ അടക്കം ഇല്ലായ്മ ചെയ്യുക എന്നതാണ്‌ കേന്ദ്ര ഏജൻസിയുടെ നയം. പണവും സ്വത്തുക്കളും ഇല്ലാതെ ഇവരെ വെറും കൈയ്യോടെ ഇരുത്തുക. ഇനി ഇത്തരം നീക്കങ്ങൾക്ക് ശ്രമം നടത്തുന്നവർക്ക് പോലും ഭയപ്പാട് ഉണ്ടാകും വിധം ആണ്‌ നടപടികൾ മുന്നേറുന്നത്

പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് പഴയ പോപ്പുലർ ഫ്രണ്ട് നേതാക്കളേയും പ്രവർത്തകരേയും എല്ലാം ഞെട്ടിച്ചിരിക്കുകയാണ്‌.ഇടുക്കി മാങ്കുളത്ത് ‘മൂന്നാർ വില്ല വിസ്ത’എന്ന റിസോർട്ടാണ് കണ്ടുകെട്ടിയത്. 2.53 കോടിയുടെ വസ്തുവാണ് കണ്ടുകെട്ടിയതെന്ന്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. നാല് വില്ലകളും 6.75 ഏക്കർ ഭൂമിയുമാണ് കണ്ടുകെട്ടിയത് .പദ്ധതി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമാണെന്ന് ഇഡി കണ്ടെത്തിയിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ അടിവേരുകൾ കേരളത്തിൽ അറുത്ത് മാറ്റുന്ന വാർത്തകളാണ്‌ വീണ്ടും വരുന്നത്. കഴിഞ്ഞ ദിവസമാണ്‌ മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയുടെ പേരിൽ ഉള്ള ഗ്രീൻ വാലി ഫൗണ്ടേഷൻ അടച്ച് പൂട്ടിയത്. 10 ഏക്കർ ഭൂമി അതും കോടികൾ മൂല്യമുള്ളതാണ്‌ ഇ ഡി കണ്ടുകെട്ടിയത്. ഈ 10 ഏക്കറിൽ നടന്നത് രാജ്യത്തിനെതിരായ യുദ്ധ ആസൂത്രണം ആയിരുന്നു എന്നാണ്‌ ആരോപണം. 10 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന മഞ്ചേരി ഈ കേന്ദ്രത്തിന്റെ പ്രവർത്തനം ആയുധ പരിശീലന കേന്ദ്രവും “ഭീകരവാദ കേന്ദ്രവുമായിരുന്നു എന്ന് എൻ ഐ എ വ്യക്തമാക്കുന്നു.ഇത് പോപ്പുലർ ഫ്രണ്ടിന്റെ ആറാമത്തേ ആയുധ പരിശീലന കേന്ദ്രമാണ്‌,പോപ്പുലർ ഫ്രണ്ടിന്റെ കണ്ടുകെട്ടുന്ന 18മത്തേ വസ്തുവും കൂടിയാണ്‌ മഞ്ചേരിയിലെ ഗ്രീൻ വാലി.പോപ്പുലർ ഫ്രണ്ടിന്റെ എല്ലാ വിധ ശാഖകളും ഈ ക്യാമ്പസിൽ ഒരു യൂണിവേഴ്ഗ്സ്റ്റി പോലെ നടന്നിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ പോഷക സംഘടനകളായും മറ്റും പ്രവർത്തിച്ചിരുന്ന 5 വിവിധ സംഘടനകളുടെ കേന്ദ്രങ്ങൾ കൂടി എൻ ഐ എ അടച്ച് പൂട്ടി സീൽ ചെയ്തു. മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് എന്നിവയുടെ ഓഫീസും അടച്ച് പൂട്ടിയിരുന്നു.പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള ഓരോ സംഘടനകളുടേയും വേരുകൾ അറുത്ത് മാറ്റുകയാണ്‌ എൻ ഐ എ. കേരളത്തിലെ മറ്റ് അഞ്ച് പിഎഫ്ഐ പരിശീലന കേന്ദ്രങ്ങൾ കൂടി പൂട്ടാൻ കാരണം അതാണ്‌. മഞ്ചേരിയിലെ ഗ്രീൻ വാലി അക്കാദമിയുടെ പേരിൽ ഉള്ള ഗ്രീൻ വാലി ഫൗണ്ടേഷൻ അറ്റച്ച് പൂട്ടിയത് എൻ ഐ എ ആയിരുന്നു എങ്കിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ കെ അഷ്‌റഫിന്റെ റിസോർട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ്‌ കണ്ടുകെട്ടിയത്. കാരണം കള്ളപണം ഉപയോഗം സംബന്ധിച്ച തെളിവുകൾ വന്നതിനാലാകണം ഈ നടപടി.

സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.സംഘടനയുടെ അംഗങ്ങളോ നേതാക്കളോ രൂപീകരിച്ച ചാരിറ്റബിൾ, എഡ്യൂക്കേഷൻ ട്രസ്റ്റുകളുടെ മറവിൽ പിഎഫ്‌ഐ ഇത്തരം ഭീകരവാദത്തിനും കൊലപാതകം ചെയ്യാനും നിരവധി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ അവകാശപ്പെട്ടു. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉണ്ടാക്കിയിരിക്കുന്നത് വളരെ ആഴത്തിൽ ഉള്ള മുറിവുകൾ ആയിരുന്നു. വൻ രീതിയിൽ മൊലപാതകവും കലാപവും ആസൂത്രണം ചെയ്തിരുന്നു.തീവ്രവാദവും അക്രമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശീലന ക്യാമ്പുകളും നടത്തുന്നതിന് പിഎഫ്‌ഐ നിരവധി കെട്ടിടങ്ങൾ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി എൻഐഎ അറിയിച്ചു