ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ; മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍ joe joseph

തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ joe joseph വ്യാജ അശ്ലീല വിഡിയോ പ്രചരണം നടത്തിയ കണ്ണൂര്‍ കേളകം സ്വദേശിയായ മുസ്ലീം ലീഗുകാരന്‍ അറസ്റ്റില്‍. കേളകം അടയ്ക്കാത്തോട് സ്വദേശിയും മുസ്ലീം ലീഗ് പ്രാദേശിക നേതാവുമായ ഇരമ്പിപ്ലാക്കല്‍ അബ്ദുറഹ്‌മാന്റെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയാണ് കൊച്ചിയില്‍ നിന്നെത്തിയ അന്വേഷണം സംഘം അബ്ദുറഹ്‌മാനെ അറസ്റ്റ് ചെയ്തത്.

തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫിന്റെ അശ്ലീല വീഡിയോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പ്രചരിക്കുകയാണ് ഇപ്പോൾ . വാട്‌സ്അപ്പ് ടെലഗ്രാം ഗ്രൂപ്പുകളിലാണ് ഈ അശ്ലീല വീഡിയോ പ്രചരിക്കുന്നത്. ഡോക്ടറുടെ അശ്ലീല വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വൈറലായി മാറിയതോടെ ഇടതു മുന്നണി ഇതിനെതിരെ രംഗത്ത് എത്തിയിയ്ക്കുകയാണ്. ജോ ജോസഫിനോട് മുഖ സാദൃശ്യമുള്ള മറ്റാരെങ്കിലുമാണോ ഈ വിഡിയോയിൽ ഉള്ളതെന്ന് വ്യക്തമല്ല . എന്നാൽ വിഡിയോയിലുള്ളത് ജോ ജോസഫ് തന്നെയാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ. ഒരു സ്ത്രീക്കൊപ്പമുള്ള സ്വകാര്യ രംഗങ്ങളാണ് വിഡിയോയിൽ ചിത്രീകരിച്ചിട്ടുള്ളത് . എന്നാൽ ഈ വീഡിയോയുടെ ഉറവിടം ഏതാണ് എന്നു കണ്ടെത്താൻ ഇനിയും സാധാച്ചിട്ടില്ല. വീഡിയോയ്‌ക്കെതിരെ സൈബർ സെല്ലിനും, വീഡിയോ പ്രചരിപ്പിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയിരിക്കുകയാണ് എൽഡിഎഫ് ഇപ്പോൾ. ഇതിനു പിന്നിൽ യു ഡി എഫ് ആണെന്നാണ് ഇടതു മുന്നണിയിലൂടെ വാദം.

അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിൽ ജോ ജോസഫിന്റെ കുടുംബത്തിന് പിന്തുണയുണ്ടെന്നും ഉമാ തോമസ് പറഞ്ഞു. ജോ ജോസഫിനെതിരായ വിഡിയോ ഫോർവേർഡ് ചെയ്യപ്പെടുന്നത് തെറ്റാണ്. ആരാണ് ഈ വ്യാജ വിഡിയോ നിർമിച്ചതെന്ന് കണ്ടെത്തണം. അവർക്ക് ശിക്ഷ കിട്ടണം. ഫോർവേർഡ് ചെയ്ത വ്യക്തികളെയല്ല, വിഡിയോ നിർമിച്ചവരെയാണ് പിടിക്കേണ്ടത്. ഡോക്ടർ ദയയുടെ കൂടെ ഒരുമിച്ച് നിൽക്കുകയാണ് ഞാൻ‌. മറ്റുള്ളവർക്ക് ഇത് തമാശയായിരിക്കാം. പക്ഷേ നമ്മളെ ബാധിക്കുന്നത് നമ്മുടെ ജീവിതമാണ്. ഇത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഡോ. ദയയ്ക്ക് ഇത് തങ്ങളല്ല എന്ന് പറഞ്ഞാൽ തീർന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ വിഡിയോയിലുള്ള വ്യക്തികൾക്ക് എത്രമാത്രം വേദനയുണ്ടാക്കും എന്നതും വേദനാജനകമാണ് – ഉമാ തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൻ്റെ തയാറെടുപ്പിലാണ് മുന്നണികൾ. അവസാന വോട്ടും ഉറപ്പിക്കാനുള്ള പാച്ചിലിലാണ് രാഷ്ട്രീയ പാർട്ടികൾ. എൽഡിഎഫിനായി കോടിയേരി ബാലകൃഷ്ണനും യുഡിഎഫിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എൻഡിഎയ്ക്കായി സുരേഷ് ഗോപിയും, കേന്ദ്ര മന്ത്രി വി.മുരളീധരനും ഇന്ന് മണ്ഡലത്തിൽ എത്തും.