മുസ്ളീം സംവരണം സാമൂഹ്യനീതി,തുടരും- എൻ.ഡി.എ സഖ്യകക്ഷി ടി.ഡി.പി

മുസ്ളീം സംവരണം സാമൂഹിക നീതി എന്നും തുടരും എന്നും എൻ ഡി എ സഖ്യ കക്ഷി ടി.ഡി.പി. ആന്ധ്രയിൽ നിന്നും 16 എം.പിമാരുമായുള്ള ബിജെപിയുടെ ഏറ്റവും വലിയ സഖ്യ കക്ഷികൂടിയാണ്‌ ടി ഡി പി.

ആന്ധ്രാപ്രദേശിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലായിരിക്കും പാർട്ടിയുടെ ശ്രദ്ധയെന്ന് ടിഡിപി നേതാവും ചന്ദ്രബാബു നായിഡുവിൻ്റെ മകനുമായ നാരാ ലോകേഷ് പറഞ്ഞു. ആന്ധ്രാപ്രദേശിൽ 16 ലോക്‌സഭാ സീറ്റുകൾ നേടിയ പാർട്ടി ദേശീയ ജനാധിപത്യ സഖ്യം വിജയിച്ചതിൽ ന്യൂന പക്ഷങ്ങൾ നല്ല പങ്ക് വഹിച്ചു എന്ന് പറഞ്ഞു.

സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് നൽകുന്ന സംവരണം തങ്ങൾ തുടരുമെന്നും തങ്ങളുടെ സഖ്യകക്ഷിയായ ബിജെപി യെ ഈ വിഷയത്തിൽ ശക്തമായി എതിർക്കുന്ന നയമാണെന്നും ലോകേഷ് പറഞ്ഞു.

മുസ്ളീം സംവരണം) കഴിഞ്ഞ 2 പതിറ്റാണ്ടുകളായി തുടരുന്നു, ഞങ്ങൾ അതിൽ ഉറച്ചുനിൽക്കുന്നു. അത് തുടരാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്,സംവരണം പ്രീണനത്തിനല്ലെന്നും ഏറ്റവും കുറഞ്ഞ പ്രതിശീർഷവരുമാനമുള്ള ന്യൂനപക്ഷമായതിനാൽ സാമൂഹിക നീതിയാണെന്നും വ്യക്തമാക്കി.

ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം അവർക്കാണെന്നതും ഒരു വസ്തുതയാണ്. ഒരു സർക്കാർ എന്ന നിലയിൽ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്നത് ഉത്തരവാദിത്വമാണ്‌ എന്നും പറഞ്ഞു.നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങൾക്ക് ആരെയും പിന്നിലാക്കാനാവില്ല. നമ്മൾ അത് ഒരുമിച്ച് ചെയ്യണം, അത് ചെയ്യാൻ മികച്ച അവസരമുണ്ട്. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകുക എന്നത് ടിഡിപിയുടെ ട്രേഡ് മാർക്ക് എന്നും വ്യക്തമാക്കി