സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപോകില്ലെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം. കേരളത്തിലെ ഭരണത്തില്‍ ഇടപെടാന്‍ കേന്ദ്രസര്‍ക്കാര്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറയാക്കി ഗവര്‍ണര്‍ ശ്രമിക്കുകയാണെന്ന് എംവി ഗോവിന്ദന്‍. സാമ്പത്തിക അടിയന്തരാവസ്ഥ ശുപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന് ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.

റെക്കോര്‍ഡ് വര്‍ധനവാണ് വരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേടിയത്. എന്നാല്‍ ചിലവില്‍ അമിത വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. വായ്പ എടുക്കാനുള്ള പരിധി കുറച്ചതും കേന്ദ്ര ധനസഹായം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി ഗോവിന്ദന്‍ ആരോപിച്ചു.

ഭരണഘടനയുടെ 360 വകുപ്പ് പ്രകാരം സാമ്പത്തിക അടിയന്തരവസ്ഥയ്ക്ക് ശുപാര്‍ശ ചെയ്യാന്‍ മടിക്കില്ലെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ല. കേരളത്തിലെ ജനങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കും ഇത് തീക്കളിയാണെന്നും ഗോവിന്ദന്‍ പറഞ്ഞു.