സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 2015 മുതല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍.

ആരോഗ്യ കാരണങ്ങളാല്‍ മൂന്ന് മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഇടത് കാലിന് നേരത്തെ അപകടത്തില്‍ പരിക്കേറ്റിരുന്നു. പ്രമേഹം പരിക്ക് കൂടുതല്‍ മോശമാക്കുകയായിരുന്നു.

കാലിലുണ്ടായ മുറിവുകള്‍ പ്രമേഹം കൂടിയതോടെ കരിഞ്ഞില്ല. തുടര്‍ന്ന് അണുബാധയെ തുടര്‍ന്ന് പാദം മുറിച്ചു മാറ്റിയിരുന്നു.