വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: മുരളീധരന്‍ സീറ്റ് മാറിയത് പരാജയ ഭീതി കൊണ്ട്. തൃശൂരില്‍ മത്സരം ലൂസായെന്ന് എംവി ഗോവിന്ദന്‍. തൃശൂരില്‍ കെ മുരളീധരന്‍ തോല്‍ക്കുമെന്ന് ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

കെ മുരളീധരന്‍ അവസരവാദിയാണ്. വടകരയില്‍ തോല്‍വി ഭയന്നാണ് കെ മുരളീധരന്‍ തൃശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. മുരളീധരന്‍ എത്തിയതോടെ തൃശൂരില്‍ മത്സരം ലൂസായി.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപിയാകുന്ന കാഴ്ചയാണ്. ടി എന്‍ പ്രതാപനും വേണ്ടി പ്രചാരണത്തിന് ഇറങ്ങിയ പദ്മജയാണ് കാലുമാറിയത്. കേരളത്തില്‍ ബിജെപിക്ക് രണ്ടക്ക സീറ്റ് കുട്ടുമെന്നതിന്റെ പൊരുള്‍ ഇപ്പോഴാണ് പിടികിട്ടിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ പോകില്ലെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിനെതിരെ എടുത്ത നടപടിയുടെ കാലാവധി തീരുന്നതോടെ അദ്ദേഹത്തെ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നത്. അല്ലാതെ, അദ്ദേഹത്തെ ഒഴിവാക്കാനല്ല. രാജേന്ദ്രനെ പാര്‍ട്ടിയുമായി ചേര്‍ത്ത് നിര്‍ത്തുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കോടതിയില്‍ നിന്ന് നഷ്ടപ്പെടുന്നത്. ആരാണോ ഉത്തരവാദി അവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.