മീനാക്ഷി സിനിമയിലേക്കോ, സുഹൃത്ത് നമിത പ്രമോദ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നമിത പ്രമോദ്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ താരം യുവതാരങ്ങളുടേത് അടക്കം നായികയായി തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് താരം പലപ്പോഴും രംഗത്ത് എത്താറുണ്ട്. അടുത്തിടെ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ആയിഷയും ദിലീപിന്റെ മകൾ മീനാക്ഷിയും ഒക്കെ നമിതയുടെ അടുത്ത സുഹൃത്തുക്കളാണ്. ആയിഷയുടെ വിവാഹത്തിന് നമിതയും മീനാക്ഷിയും ഒന്നിച്ച് നൃത്തം ചെയ്തതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും സിനിമ താരങ്ങളെക്കാൾ ആരാധകരുണ്ട് മീനാക്ഷി ദിലീപിന്. ഇപ്പോളിതാ മീനാക്ഷിയെക്കുറി നമിത പ്രമോദ് പറഞ്ഞ കാര്യങ്ങൾ വൈറലാകുന്നു. ബി​ഗ് ബോസ് 3യിലെ മത്സരാർത്ഥി സായി വിഷ്ണുവാണ് നമിതയെ അഭിമുഖം നടത്തിയത്

മീനാക്ഷിയോട് തിരക്കിയെന്ന് പറയാമോ എന്ന് സായി നമിതയോട് ചോദിക്കുന്നു. ഇതിന് ഉറപ്പായും താൻ പറയാല്ലോ എന്നായിരുന്നു നമിത ഉത്തരം നൽകിയത്. എങ്ങനെയാണ് മീനാക്ഷിയുമായുള്ള സൗഹൃദമെന്നും സായ് ചോദിക്കുന്നുണ്ട്. തന്റെ സഹോദരിയെപോലെ എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒരാൾ ആണ് മീനാക്ഷി. എനിക്ക് എന്നെ അറിയാവുന്ന പോലെ അവൾക്ക് എന്നെ അറിയാം. അത്രക്കും അഗാധമായി തന്നെ അവൾക്ക് എന്നെ അറിയാമെന്നും നമിത പറയുന്നു. മീനാക്ഷിയുടെ സിനിമാ പ്രവേശനത്തെ കുറിച്ചും സായ് ചോദിക്കുന്നുണ്ട്. ഇപ്പോഴെങ്ങാനും സിനിമയിലേക്ക് വരുമോ എന്നായിരുന്നു ചോദ്യം. അവളുടെ അച്ഛനോട് ചോദിക്കണം എന്നായിരുന്നു നമിതയുടെ മറുപടി.

എങ്ങിനെയാണ് സിനിമയിൽ ലവ് അല്ലെങ്കിൽ ക്രഷ് കൈകാര്യം ചെയ്യുന്നത് എന്ന സായി നമിതയോട് ചോദിക്കുന്നു. അത് കഥാപാത്രത്തിന് വേണ്ടി ആല്ലേ, ആ പ്രണയം , ലൈഫിലേക്ക് അതൊന്നും എടുക്കാറില്ല എന്നാണ് നമിത മറുപടി നൽകുന്നത്. സായി വിഷ്ണുവിന്റെ അവതരണ ശൈലിയെ കുറിച്ചാണ് ഇപ്പോൾ അധികം കമന്റുകളും വരുന്നത്. മനോഹരമായിട്ടാണ് സായ് ചോദ്യങ്ങൾ ചോദിച്ചത്.