ദിലീപേട്ടനെ കാണുന്നത് അച്ഛന്റെ സ്ഥാനത്ത്, ഞാനും മീനാക്ഷിയുമായി നാല് വയസ്സു മാത്രം വിത്യാസം; നമിത

ദിലീപിനെ പറ്റി മലയാള സിനിമയില്‍ പല തരത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദിലീപ് അഴിക്കുള്ളിലാകുമോ ഇല്ലയോ എന്നതാണ് പ്രധാന ചര്‍ച്ച.. ദിലീപിനെതിരെ നില്‍ക്കുന്ന രണ്ട് കേസുകളും വിത്യസ്തമായി പരിഗണിക്കണമെന്ന ദിലീപിന്റെ ആവശ്യം ഇന്ന് ഹൈക്കോടതി തള്ളി. ദിലീപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട് മലയാള സിനിമയില്‍. കഴിഞ്ഞ ദിവസം ഇടവേള ബാബു കൂറുമാറി ദിലീപിനൊപ്പം ചേര്‍ന്നതും വാര്‍ത്തയായിരുന്നു

ദിലീപിന്റെയും മകള്‍ മീനാക്ഷിയുടെയും പ്രിയപ്പെട്ട കൂട്ടുകാരിയാണ് നമിത പ്രമോദ്. മീനാക്ഷിയും നമിതയുമായുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെപ്പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ദിലീപും നമിതയുമായുള്ള സൗഹൃദം പലപ്പോഴും ഗോസിപ്പുകള്‍ക്കും വഴിവെക്കാറുണ്ട്. ്അതിനെതിരെ നമിത നടത്തിയ പ്രസ്താവന വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ജനപ്രിയ നായകന്‍ ദിലീപിനൊപ്പമായിരുന്നു നമിത തന്റെ കരിയറിലെ കൂടുതല്‍ ചിത്രങ്ങളും ചെയ്തിരുന്നത്. ഇവര്‍ ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയവയായിരുന്നു. അടുത്തിടെ ദിലീപിനൊപ്പം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാനുണ്ടായ കാരണം നമിത വെളിപ്പെടുത്തിയിരുന്നു. ദിലീപ് നായികയായി സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, കമ്മര സംഭവം, റിലീസ് ചെയ്യാന്‍ ഇരിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലും നമിത നായികയായി എത്തിയിട്ടുണ്ട്. തന്നെയും ദിലീപിനേയും ചേര്‍ത്ത് വരുന്ന ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നമിത പ്രമോദ് ഇപ്പോള്‍,

മലയള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് നമിതാ പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമയിലെത്തുന്നത്. നിവിന്‍പോളി ചിത്രം പുതിയ തീരങ്ങളിലാണ് നമിത ആദ്യമായി നായികയായെത്തിയത്. തുടര്‍ന്നും നിരവധി ഹിറ്റ് സിനിമകളില്‍ നമിത മലയാളത്തില്‍ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമെ അന്യഭാഷാ സിനിമകളിലും നടി അഭിനയിച്ചിരുന്നു.