നീ പോയി ആ അംബി സാറിന്‌റെ കാല് പിടിയെന്ന് പ്രിയൻ സാർ പറ‍ഞ്ഞു- നന്ദു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ പല കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് നടന്‍ പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിക്കൂടി. കൊച്ചു വേഷങ്ങളില്‍ കരിയര്‍ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1986ല്‍ പുറത്തെത്തിയ സര്‍വ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം.

സംവിധായകൻ പ്രിയദര്‍ശനൊപ്പമുളള അനുഭവം പങ്കുവെക്കുകയാണ് നന്ദു. വാക്കുകൾ, ഞാന്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് പ്രിയന്‍ സാറൊക്കെ ആണെങ്കില്‍ കാലില്‍ തൊട്ട് തൊഴാറുണ്ട്. അപ്പോ ആ സമയത്ത് അദ്ദേഹം പറയും. നീ എന്റെ കാലില്‍ തൊടേണ്ട വേണമെങ്കില്‍ ആ എഡിറ്ററുടെ കാലില്‍ പോയി വീഴാന്‍. അംബി സാറായിരുന്നു സ്ഥിരം എഡിറ്റര്‍.

നീ പോയി ആ അംബി സാറിന്‌റെ കാല് പിടി. കാരണം ഞാന്‍ ഓരോന്ന് ഷൂട്ട് ചെയ്തുകൊണ്ടുകൊടുക്കും. അങ്ങേരെല്ലാം അത് എടുത്ത് ദൂരെ കളയും. നിന്‌റെത് കളയാതിരിക്കണമെങ്കില്‍ അങ്ങേരുടെ കാല് പിടിക്കെന്ന് തമാശയ്ക്ക് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. കാരണം അത് സത്യമാണ്. നല്ല തലയുളള ആളാണ് എഡിറ്ററെന്ന് പറയുന്നത്.

മനുഷ്യന്‌റെ ബ്രെയിന്‍, ഹാര്‍ട്ട് എന്ന് പറയുന്നത് പോലത്തെ സംഭവങ്ങളില്‍പ്പെട്ടതാണ് സിനിമയുടെ എഡിറ്റിംഗ്. എഡിറ്റിംഗ് മോശമാണെങ്കില്‍ എടുത്തുവെച്ചതിന് പോലും ഒരു ഭംഗിയും കാണില്ല. എടുത്തത് കുറച്ച്‌ മോശമായി പോയാലും എഡിറ്റിംഗില്‍ ഗംഭീരമാക്കാന്‍ സാധിക്കും. അപ്പോ എഡിറ്ററുടെ കഴിവ് അസാമാന്യ കഴിവ് തന്നെയായിരിക്കും. വളരെ സിനിമാറ്റിക്ക് സെന്‍സുളള, മ്യൂസിക്ക് സെന്‍സുളള എല്ലാം ഉളള ആളായിരിക്കണം. അപ്പോ ചില സംഭവങ്ങള്‍ എഡിറ്റ് ചെയ്ത് കളയേണ്ടി വരും. പ്രിയന്‍ ചേട്ടന്റെ സിനിമ വരുമ്പോൾ ഉണ്ടെങ്കില്‍ ഉണ്ട് അത്ര തന്നെ. മരക്കാറിന്‌റെ അകത്ത് ഞാന് ചെയ്തു. ഒരു സീനില്‍ നല്ല ഡയലോഗുകള്‍ എനിക്ക് കിട്ടിയിരുന്നു. എന്നാല്‍ അത് കട്ട് ചെയ്തുകളഞ്ഞു. അത് വേണ്ടാന്ന് അദ്ദേഹം പറഞ്ഞു.