ഹര്‍ ഘര്‍ തിരംഗ് കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സന്തോഷവും അഭിമാനവും- പ്രധാനമന്ത്രി

ഹര്‍ ഘര്‍ തിരംഗ് കാമ്പയിനോടുള്ള ജനങ്ങളുടെ പ്രതികരണത്തില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് പ്രധാനമന്ത്രി. കാമ്പയിന് വേണ്ടിയുള്ള ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ജനങ്ങള്‍ പതാക ഉയര്‍ത്തുന്നതിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു

ഹര്‍ ഘര്‍ തിരംഗ് കാമ്പയിനോടുള്ള അത്ഭുതകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആളുകളുടെ പങ്കാളിത്തം ഇതിലുണ്ട്. ആസാദി കാ അമൃത് മഹോത്സവത്തെ അടയാളപ്പെടുത്താനുള്ള മികച്ച മാര്‍ഗമാണിതെന്നും മോദി ട്വീറ്റില്‍ പറഞ്ഞു.