സുഹൃത്താണെങ്കില്‍ പിന്നെന്തിനാണ് ഒന്നിച്ച്‌ ഒരു റൂമില്‍ കഴിഞ്ഞത്; നടി പവിത്രയെ ചെരിപ്പൂരി അടിക്കാനൊരുങ്ങി നരേഷിന്റെ ഭാര്യ

തെലുങ്ക് നടി പവിത്ര ലോകേഷിനെതിരെ നടന്‍ നരേഷിന്റെ ഭാര്യ രമ്യ രഘുപതി. പവിത്രയും നരേഷും സുഹൃത്തുക്കളാണെങ്കില്‍ എന്തിനാണ് രാത്രി മുഴുവന്‍ ഒരു ഹോട്ടല്‍ മുറിയില്‍ ഒന്നിച്ച്‌ കഴിയുന്നതെന്നാണ് രമ്യ ചോദിക്കുന്നത്. ഇരുവരും പറയുന്നത് പച്ചക്കള്ളമാണെന്നും അവര്‍ പറഞ്ഞു. നരേഷ് തന്റെ സുഹൃത്താണെന്നും തങ്ങള്‍ക്കിടയില്‍ മറ്റു ബന്ധമില്ലെന്നുമായിരുന്നു വെള്ളിയാഴ്ച പവിത്ര പറഞ്ഞത്. എന്നാല്‍ മൈസൂരിലെ ഹോട്ടലില്‍ ഇരുവരും ഒന്നിച്ച്‌ താമസിച്ച വിവരം രമ്യ പുറത്തു വിട്ടിരുന്നു. അതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.

രണ്ടുപേരും ഒന്നിച്ച്‌ ഹോട്ടലില്‍ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെയാണ് രാത്രി തന്നെ ഹോട്ടലില്‍ എത്തിയത്. എന്നാല്‍ ബഹളം വച്ച്‌ ഇതൊരു പ്രശ്‌നമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷേ,​ എല്ലാവരുടെയും മുന്നില്‍ വച്ച്‌ തന്നെ അപമാനിക്കാനാണ് നരേഷ് നോക്കിയതെന്നും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പവിത്ര മാദ്ധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെ അവരെ ചെരിപ്പൂരി അടിക്കാന്‍ രമ്യ ഒരുങ്ങിയതും വൈറലായി.

നരേഷിന്റെ മൂന്നാമത്തെ ഭാര്യയാണ് രമ്യ. എന്നാല്‍ രമ്യയില്‍ നിന്നും വിവാഹമോചനം നേടിയെന്നാണ് നരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. തങ്ങള്‍ ഇപ്പോഴും ദമ്ബതികളാണെന്നാണ് രമ്യ പറയുന്നത്. പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്കും തുടക്കമായത്. രമ്യയില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതു കൊണ്ട് അതിന്റെ പക വീട്ടാനാണ് അവര്‍ ഇത്തരത്തില്‍ അപമാനിക്കുന്നതെന്നാണ് നരേഷിന്റെ വാദം.