ലിപ് ലോക്ക് രംഗം കണ്ട അദ്ദേഹത്തിന്റെ ആരാധികമാര്‍ എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തി: മീര വാസുദേവ്

അന്യഭാഷാ നടിയാണെങ്കിലും തന്മാത്രയില്‍ മോഹന്‍ലാലിന്‍റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. ഇപ്പോള്‍ കുടുംബവിളക്ക് എന്ന സീരിയലിലൂടെ മിനി സ്‌ക്രീനിന്റെയും സ്വന്തമാണ് മീര. റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ ഹിന്ദി അരങ്ങേറ്റം. മിലിന്ദ് സോമന്‍ നായകനായ ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് മീര

റോതങ്ങ് പാസില്‍ വെച്ചായിരുന്നു ചില രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു അവിടുത്തെ തണുപ്പ്. ആ സമയം തന്റെ ചുണ്ടുകള്‍ മരവിച്ചുപോയി. എന്റെ പരിഭ്രമം കണ്ട മിലിന്ദ് കാര്യമെന്താണെന്ന് അന്വേഷിച്ചു. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ഒരു ചൂടുചായ വാങ്ങിതന്നു. അത് കുടിച്ചാണ് പിന്നീട് ആ രംഗം പൂര്‍ത്തിയാക്കിയത്. മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരാധികമാര്‍ എന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിരുന്നു എന്നും മീര പറയുന്നു