ചീറ്റകളെ വരവേൽക്കാൻ രാജ്യം, മോദി സർക്കാർ പദ്ധതിയുടെ ക്രെഡിറ്റ് തട്ടാൻ കോൺഗ്രസ്

ന്യൂഡൽഹി. കാട്ടിലെ വേഗതയുടെ തമ്പുരാക്കാൻന്മാരായ ചീറ്റകൾ ഇന്ത്യയിൽ തിരിച്ചെത്തിക്കാനുള്ള മോദിസർക്കാരിന്റെ അഭിമാന പദ്ധതിയായ ആക്ഷൻ പ്ലാൻ ഓഫ് ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യയുടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വ്യാജ പ്രചാണങ്ങളുമായി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ജന്മദിനത്തൽ ചീറ്റകൾ ഇന്ത്യയിൽ തിരിച്ചെത്തുന്നത്തിൽ സഹികെട്ട അവസ്ഥയിൽ വ്യാജവാർത്തകൾ പടച്ചുവിടുകയാണ് കോൺഗ്രസ് നേതൃത്വം. കോൺഗ്രസിന്റെ പല വ്യാജവാർത്തളും സമൂഹാമാദ്ധ്യമങ്ങളിലെ ഫാക്ട് ചെക്കർമാർ ബൂമ്മറാംഗ് പോലെ കോൺഗ്രസ് നേതാക്കൻമാർക്ക് നേരെ തിരിച്ചുവിടുന്നത് ട്രെൻഡായി മാറിയിരിക്കുന്നു.

കോൺഗ്രസിന്റെ ശ്രമഫലമായാണ് വർഷങ്ങൾക്ക് ഇപ്പുറം ഇപ്പോൾ ചീറ്റപ്പുലികൾ ഇന്ത്യയിലേക്ക് എത്തുന്നതെന്നാണ് കോൺഗ്രസ് പാർട്ടി ട്വീറ്ററിലൂടെ അവകാശപ്പെട്ടത്. 2010ൽ, മന്ത്രിയായിരുന്ന ജയ്‌റാം രമേശ് പദ്ധതിയുടെ ഭാഗമായി ആഫ്രിക്കൻ പര്യടനം നടത്തിയെന്ന തരത്തിൽ ഒരു ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് കോൺഗ്രസ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. എന്നാൽ സത്യത്തിൽ, മോദിസർക്കാരിന്റെ അഭിമാന പദ്ധതിയായ ആക്ഷൻ പ്ലാൻ ഓഫ് ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ ഇൻ ഇന്ത്യയുടെ ഭാഗമായാണ് ചീറ്റകൾ ഏഴ് പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ മണ്ണിലെത്തുന്നത്. ആഫ്രിക്കയിലെ നമീബയിൽ നിന്നെത്തുന്ന എട്ട് ചീറ്റ പുലികൾ മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ശനിയാഴ്ച രാവിലെ പറന്നിറങ്ങുക.

എട്ട് ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ബോയിംഗ് 747 ‘ജംബോ ജെറ്റ്’ വിമാനം ബി 747-400 പാസഞ്ചര്‍ ജെറ്റ് ശനിയാഴ്ച രാവിലെ ഇന്ത്യൻ മണ്ണിലിറങ്ങും. ഇന്ത്യയിലെ ജയ്പൂരില്‍ എത്തിച്ചേരും വിധമാണ് യാത്ര ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ജയ്പൂരില്‍ നിന്ന് ചീറ്റകളെ ഹെലികോപ്റ്ററില്‍ കുനോ നാഷണല്‍ പാര്‍ക്കിലേക്ക് കൊണ്ടു പോകും, അവിടെ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം അവരെ സ്വീകരിക്കും.

ചീറ്റകള്‍ക്കായുള്ള കൂടുകള്‍ സുരക്ഷിമായി സ്ഥാപിക്കാന്‍ കഴിയുന്ന തരത്തില്‍ വിമാനത്തിന്റെ ക്യാബിന്‍ പരിഷ്‌ക്കരിച്ചും, യാത്രയിലുടനീളം മൃഗഡോക്ടര്‍മാരുടെ സേവനം അനുവദിച്ചതും ആണ് ചീറ്റകളെ എത്തിക്കുന്നത്. 16 മണിക്കൂര്‍ വരെ പറക്കാന്‍ കഴിവുള്ള അള്‍ട്രാ ലോംഗ് റേഞ്ച് ജെറ്റിലാണ് ചീറ്റകളുടെ യാത്ര. അതിനാല്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്താതെ നേരിട്ട് നമീബിയയില്‍ നിന്ന് ഇന്ത്യയിലേക്ക് ഏതാണ് കഴിയും എന്നതാണ് പ്രത്യേകത. ചീറ്റകള്‍ക്ക് പകലിന്റെ ഏറ്റവും തണുപ്പുള്ള സമയങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയും വിധമാണ് യാത്ര. ചരിത്രപരമായ ഭൂഖണ്ഡാന്തര ദൗത്യം ഏറ്റെടുത്ത വിമാനം ഒറ്റരാത്രികൊണ്ട് ഇന്ത്യയിലേക്ക് പറന്നിറങ്ങുകയാണ്.