നൗഷാദിനെ കണ്ടെത്തിയത് സിവില്‍ പോലീസ് ഓഫീസറുടെ ഇടപെടല്‍ മൂലം, ബന്ധു നല്‍കിയ വിവരം നിര്‍ണായകമായി

തൊടുപുഴ. ഒന്നര വര്‍ഷത്തോളമായി പത്തനംതിട്ടയില്‍ നിന്നും കാണാതായ നൗഷാദിനെ കണ്ടെത്തിയത് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലം. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ജയ്‌മോന്റെ ഇടപെടല്‍ മൂലമാണ് നൗഷാദിനെ കണ്ടെത്തിയത്.

ജയ്‌മോന്റെ ബന്ധു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നൗഷാദിനെ കണ്ടെത്തിയത്. ജയ്‌മോന്റെ ബന്ധു ഇടുക്കി തൊമ്മന്‍ക്കുത്തില്‍ നൗഷാദിനെ പോലെ ഒരു വ്യക്തിയെ കണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജയ്‌മോന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് നൗഷാദിനെ തിരിച്ചറിഞ്ഞ ജയ്‌മോന്‍ അവിടെ നിന്നും ഇയാളെ കൂട്ടിക്കൊണ്ട് വരുകയായിരുന്നു. കേസെടുത്ത കാര്യം നൗഷാദിന് അറിയില്ലെന്നായിരുന്നു വിവരം.

നൗഷാദിനെ കാണാനില്ലെന്ന് കാട്ടി 2021 നവംബറിലാണ് പരാതി ലഭിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാല്‍ പിന്നീട് നൗഷാദിനെ കൊലപ്പെടുത്തിയെന്ന് ഭാര്യ അഫ്‌സാന മൊഴി നല്‍കി. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ കണ്ടെത്തിയത്.