മകന്റെ 12ാം ജന്മദിനം ആഘോഷമാക്കി നവ്യ നായർ

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ദിലീപിന്റെ നായികയാ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടർന്ന് താരത്തിന്റെ കൈ നിറയെ ചിത്രങ്ങളായിരുന്നു. അതിനിടെ വിവാഹത്തിൽ നിന്നും ഇടവേള എടുത്ത നടി ചില സിനിമകളിൽ അഭിനയിച്ചിരുന്നു. എന്നും അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് നവ്യയ്ക്ക്.

വിവാഹ ശേഷം മിനിസ്‌ക്രീനിലൂടെയും നൃത്ത പരിപാടികളിലൂടെയും നടി തിരികെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. സീൻ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു രണ്ടാം വരവ് നടത്തിയത്. ലാൽ ആയിരുന്നു ചിത്രത്തിലെ നായകൻ. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്.

മകൻ സായ് കൃഷ്ണയുടെ 12-ാം ജന്മദിനം സകുടുംബം ആഘോഷമാക്കിയിരിക്കുകയാണ് നവ്യ നായർ. ഭർത്താവ് സന്തോഷ് മേനോൻ, നവ്യയുടെയും ഭർത്താവിന്റെയും അമ്മമാർ, ബന്ധുക്കൾ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. മകന് അച്ഛനും അമ്മയും ചേർന്ന് പിറന്നാൾ മധുരം നൽകുന്ന വീഡിയോ നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുമുണ്ട്

ബിസിനസ്സുകാരനായ ഭർത്താവ് സന്തോഷ് മേനോൻ നവ്യയുടെ ചിത്രങ്ങളിൽ പ്രത്യക്ഷപെടാത്തത് നവ്യക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ പൊല്ലാപ്പ് സൃഷ്‌ടിച്ചിട്ടുണ്ട്. ഇക്കുറി മകന്റെ പിറന്നാളിന് തിരക്ക് മാറ്റിവച്ച് എത്തിയതോടെ വിവാദത്തിന് കുറവ് വരും. മകന് ജന്മദിന സമ്മാനമായി ലഭിച്ച പുതിയ റിസ്റ്റ് ബാൻഡിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തു. റിമി ടോമി, മന്യ, ലക്ഷ്മി നക്ഷത്ര തുടങ്ങിയവർ സായ് കൃഷ്ണയ്ക്ക് പോസ്റ്റിനു താഴെ കമന്റുകളിലൂടെ ആശംസ അറിയിച്ചിട്ടുണ്ട്