എൻസിപിയിൽ ഭിന്നത,പിസി ചാക്കോയുടേയും ശശീന്ദ്രന്റെയും നിലപാടുകളോട് അസ്വാരസ്യം,തോമസ് കെ തോമസ് വിഭാഗം എൻഡിഎയിലേക്ക്

തിരുവനന്തപുരം. പിസി ചാക്കോയുടേയും ശശീന്ദ്രന്റെയും നിലപാടുകളോടുള്ള അസ്വാരസ്യത്തിൽ കേരളത്തിലെ എൻസിപിയിൽ ഭിന്നത. തോമസ് കെ തോമസ് വിഭാഗം എൻഡിഎ ക്യാമ്പിലെത്താൻ സാധ്യത. അഖിലേന്ത്യ തലത്തിൽ അജിത് പവാർ, പ്രഫുൽ പട്ടേൽ അടക്കമുള്ളവരുടെ ഒപ്പം ചേരാനാണ് കേരളത്തിലെ ഒരു വിഭാഗത്തിന്റെ തീരുമനാനം. ചോദ്യം ചെയ്തുകൊണ്ടാണ് ഇവരുടെ മാറ്റം.

പിസി ചാക്കോ നടത്തുന്നത് സംഘടനാവിരുദ്ധ പ്രവർത്തനമാണ്. ഏകാധിപതിയെ പോലെയാണ് പെരുമാറുന്നത്. പാർട്ടിയിൽ വിഭാഗീയത സൃഷ്ടിക്കുകയും സ്വന്തമായി പാർട്ടി ഉണ്ടാക്കാനുള്ള വ്യഗ്രതയിലുമാണ് പി.സി ചാക്കോയെന്ന് എൻസിപി ദേശീയ നിർവാഹക സമിതി അംഗം പി കുഞ്ഞിക്കണ്ണൻ പറഞ്ഞു. എകെ ശശീന്ദ്രനെ രണ്ടര വർഷം കൂടി മന്ത്രിയാക്കണമെന്ന് പറയുന്നത് പാർട്ടി വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുൻധാരണ പ്രകാരം തോമസ് കെ തോമസാണ് വരുന്ന രണ്ടര വർഷം മന്ത്രിയാകേണ്ടത് എന്നാൽ ഈ ധാരണയെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിസി ചാക്കോ നടത്തുന്നതെന്നും ഭൂരിഭാഗം അംഗങ്ങളും ആരോപിക്കുന്നു.

രാഷ്‌ട്രീയ പാർട്ടി എന്ന നിലയ്‌ക്ക് എൻസിപി കൃത്യമായി ഫണ്ട് വിനിയോഗം നടത്തുന്നില്ല. ഓഫീസ് പണിയാനായി സ്വന്തം പേരിലാണ് പിസി ചാക്കോ സ്ഥലം എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടു പോയാൽ ഈ പണമത്രയും ചാക്കോയ്‌ക്ക് ലഭിക്കുന്ന വിധത്തിലാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യ തലത്തിൽ പാർട്ടിക്കുള്ളിലുണ്ടായ മാറ്റങ്ങൾ ഏവർക്കും അറിയാം. അജിത് പവാർ നേതൃത്വം നൽകുന്ന വിഭാഗം മറ്റൊരു മുന്നണി സംവിധാനത്തോടെ ചേർന്ന് അധികാരത്തിൽ എത്തി. അത് പാർട്ടിയുടെ അഖിലേന്ത്യ നയത്തിന്റെ ഭാഗമാണ്. ഈ കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ പിസി ചാക്കോയും മന്ത്രി ശശീന്ദ്രനും യോഗത്തിൽ പങ്കെടുത്തു. എന്നാൽ മറിച്ചൊരു വാക്ക് പറഞ്ഞില്ല. പുറത്തിറങ്ങി അഭിപ്രായപ്രകടനം നടത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.