നാളെ ഒരു ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരാന്‍ പറ്റുമോ കാസ്റ്റിങ് കൗച്ച്‌ അനുഭവത്തെക്കുറിച്ച്‌ നേഹ സക്സേന

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ മലയാളികൾക്ക് പ്രീയങ്കരിയായ നടിയാണ് നേഹ സക്സേന. ഇപ്പോളിതാ കാസ്റ്റിങ് കൗച്ച്‌ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം. ഞാന്‍ ഫാഷന്‍ ഷോകള്‍ ചെയ്യാന്‍ തുടങ്ങിയ സമയം. സിനിമക്ക് വേണ്ടി ഒഡിഷനുകളിലും പങ്കെടുത്തു. ആ സമയത്ത് കാസ്റ്റിങ് കൗച്ച്‌ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെയൊരു വാക്കുപോലും കേട്ടിട്ടില്ല. ഒഡിഷനുകള്‍ക്കു പോകുമ്ബോൾ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എനിക്ക് നല്ല ഉയരമുണ്ട്. എന്റേത് നല്ല കണ്ണുകളാണ്. നല്ല ഫീച്ചേഴ്സാണ്. ഓഡിഷന് പോയി അടുത്ത ദിവസം സംവിധായകരില്‍ നിന്നോ നിര്‍മ്മാതാക്കളില്‍ നിന്നോ കോ ഓര്‍ഡിനേറ്റര്‍മാരില്‍ നിന്നോ മോശമായ ഫോണ്‍കോളുകള്‍ വരാന്‍ തുടങ്ങി

‘നേഹാ, നാളെ ഒരു ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരാന്‍ പറ്റുമോ?’ എന്നായിരിക്കും ചോദ്യം. ‘എന്തിനാ ഷോര്‍ട്ട് ഡ്രസ്സ് ഇട്ടു വരുന്നേ’ എന്ന് ചോദിച്ചാല്‍, ‘സിനിമയില്‍ ഗ്ലാമര്‍ റോളാണ്. മാഡം ഓഡിഷന് വന്നത് സല്‍വാര്‍ കമ്മീസിട്ടല്ലേ’ എന്നായിരിക്കും മറുപടി. ‘വെസ്റ്റേണ്‍ കോസ്‌റ്യൂംസ് സ്‌ക്രീനില്‍ കാണാന്‍ ഭംഗിയാണ്, പക്ഷെ നേരില്‍ കാണാന്‍ അങ്ങനെയല്ലെന്ന ഞാനവരോട് പറഞ്ഞെന്ന് നേഹ വ്യക്തമാക്കി.

കുറുക്കുവഴികളിലൂടെ പോകരുത്. നേര്‍വഴിക്കു പോയാല്‍ ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല എന്ന് എനിക്ക് അമ്മ ഉപദേശം നൽകിയിരുന്നു. ഇപ്പോഴും താന്‍ അത് പിന്തുടരുന്നു. എന്റെ പഠനത്തിനും മറ്റുമായി അമ്മയെടുത്ത ലോണുകള്‍ മുഴുവനും ജോലി ചെയ്തു വീട്ടിയത് ഞാനാണ്. വീട്ടുജോലി ചെയ്തു വരെ ഞാന്‍ ബോര്‍ഡ് എക്‌സാം എഴുതാനുള്ള പണം കണ്ടെത്തിയിരുന്നു . തുളു ഭാഷയിലെ ‘റിക്ഷ ഡ്രൈവര്‍’ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. അതില്‍ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു. ബെംഗളൂരു ലീല പാലസില്‍ ജോലി ചെയ്യുമ്പോഴാണ് മോഡലിങ് സിനിമാ മോഹം തലയ്ക്കു പിടിച്ചത്.