എംഎ യൂസഫലിയുടെ ഹെലികോപ്ടര്‍ വീണ് ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ; 2 കോടി നഷ്ടപരിഹാരം വേണം, വാർത്ത വ്യാജം

പനങ്ങാട്: എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ വീണതോടെ ഭൂമി നശിച്ചെന്ന ആരോപണവുമായി ഭൂ ഉടമ രംഗത്ത്. നെട്ടൂര്‍ സ്വദേശി? പീറ്ററിന്റെ സ്ഥലത്താണ് ഹെലി?കോപ്ടര്‍ വീണത്. പനങ്ങാട് ജനവാസകേന്ദ്രത്തിനടുത്തുള്ള ചതുപ്പ് പോലെയുള്ള പ്രദേശത്തേക്കാണ് എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്ടര്‍ പൈലറ്റ് ഇടിച്ചിറക്കിയത്.

ഭൂമി നശിച്ചെന്നും നഷ്ടപരിഹാരമായി 2 കോടി രൂപ വേണമെന്നുമാണ് ഉടമ ആവശ്യപ്പെടുന്നത്. എം. എ യൂസഫലിയുമായി ബന്ധപ്പെട്ട വ്യക്തിയെ ഫോണില്‍ വിളിച്ചാണ് പീറ്റര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. നെട്ടൂര്‍ സ്വദേശി? പീറ്ററിന്റെത് എന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.  എന്നാല്‍, ആ ശബ്ദ സന്ദേശം തന്റേതല്ലെന്ന് പീറ്റര്‍ ഏലിയാസ് വ്യക്തമാക്കി. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയോട് നഷ്ടപരിഹാരം ചോദിക്കുന്ന മൊബൈല്‍ സംഭാഷണം വ്യാജമാണെന്ന് സ്ഥലമുടമ നെട്ടൂര്‍ സ്വദേശി പീറ്റര്‍ ഏലിയാസ് പറഞ്ഞു

ഇതിനിടെ എം എ യൂസഫലിയുടെ ഈ അപകടവും രക്ഷപെടലും ദൈവ നിയോഗം എന്ന് വിവരിച്ച് ഫൈസൽ അസ് ഹർ എന്ന യുവാവിന്റെ കുറിപ്പും വൈറലാകുന്നു..കുറിപ്പ് ഇങ്ങിനെ

മലയാളികളുടെ അഭിമാനമായ… സ്വകാര്യ അഹങ്കാരമായ യൂസഫലിയുടെ ഹെലികോപ്റ്റർ അപകടവും, തുടർന്ന് തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെട്ട വാർത്തയും ആണ്… അദ്ദേഹം തന്നെ പറഞ്ഞല്ലോ ചതുപ്പ് ആണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്ന്… മറ്റെവിടെയെങ്കിലും ആയിരുന്നു എങ്കിൽ…. വല്ല കോൺക്രീറ്റ് കാഡിലും ആണ് ഇറങ്ങിയത് എങ്കിൽ അദ്ദേഹം അപായ പെടുമായിരുന്നു എന്ന്…. എന്തായാലും യൂസഫലിക്ക് കണ്ടൽ കാടിന്റെയും, ചതുപ്പുനിലങ്ങളുടെയും, കായലിനെയും പ്രകൃതിയുടെയും ഒക്കെ വില ഇപ്പോൾ മനസ്സിലായി കാണും…..

കോടിക്കണക്കിന് സമ്പാദിച്ചശേഷം കോടികൾ മുടക്കി, കായലിനെയും, പ്രകൃതിയേയും വെല്ലുവിളിച്ച്, രാഷ്ട്രീയക്കാരെയും മറ്റും വിലക്കെടുത്ത് കോടികൾ മുടക്കി കോൺക്രീറ്റ് കാടുകൾ കെട്ടി പൊക്കിയാൽ….. ജീവൻ രക്ഷിക്കാൻ സാധിക്കില്ല എന്ന്….പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന അദ്ദേഹം ഒന്നുകൂടി ചിന്തിക്കുക മനസ്സിലാക്കുക… ഇപ്പൊ തന്നെ ഏറെക്കുറെ മനസ്സിലായി കാണും അദ്ദേഹത്തിന്…

ഇപ്പോഴെങ്കിലും പ്രകൃതിയിലേക്ക് മടങ്ങാൻ അദ്ദേഹം തയ്യാറായാൽ ഒരുപാട് ഒരുപാട് അപകടമരണങ്ങൾകൂടി ഇല്ലാതാക്കാൻ അദ്ദേഹത്തിനു സാധിക്കും…. ജീവൻ ഉണ്ടെങ്കിലല്ലേ പതിനായിരക്കണക്കിന് ആളുകൾക്ക് ജോലി ചെയ്യാൻ സാധിക്കു…ഏക്കറുകണക്കിന് കായലും റോഡും കയ്യേറിയുള്ള നിർമ്മാണപ്രവർത്തനങ്ങൾസാധാരണ ജനങ്ങളെ എത്രമാത്രംആണ് അപകടത്തിലേക്ക് തള്ളിവിടുന്നത്…. ഈ തലമുറ മാത്രമല്ല വരും തലമുറകൾക്കു കൂടി ദോഷമാണ് ഇതുപോലുള്ള കായൽ കയ്യേറ്റങ്ങളും, പ്രകൃതിയെ നശിപ്പിക്കുന്നതു മൂലം ഉണ്ടാകുന്നത്…..

അതുകൊണ്ട് ബഹുമാനപ്പെട്ട യൂസഫലി അങ്ങയോടു ഒരു അപേക്ഷയാണ്,,, അങ്ങയുടെ ജീവൻ രക്ഷിച്ച അതുപോലെ വരും തലമുറയിലെ ഒന്നുമറിയാത്ത സാധാരണക്കാർക്ക്, പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും, ദ്രോഹം ചെയ്യുന്ന പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളും മറ്റും നിർത്തിവയ്ക്കാനും, പ്രകൃതിയെ സംരക്ഷിക്കാനും അങ് തന്നെ മുൻകൈയെടുക്കണം….

ഒരുപാട് പേർക്ക് തൊഴിൽ നൽകുന്ന അങ്ങ് വരുംതലമുറയോട് കൂടി ചെയ്യുന്ന വലിയ ഒരു സത്കർമ്മം ആയിരിക്കും പ്രകൃതിയെ സംരക്ഷിക്കുന്നത്….
യാതൊരു അനുഭവവും ഇല്ലാത്ത കപട പ്രകൃതിസ്നേഹികൾ ചെയ്യുന്നതിനേക്കാൾ എന്തുകൊണ്ടും പ്രകൃതിയെ സ്നേഹിക്കാൻ അങ്ങേയ്ക്ക് സർവ്വേശ്വരൻ തന്ന ഒരു വരമാണ് ഈ ഹെലികോപ്റ്റർ അപകടം… ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ ഹെലികോപ്റ്റർ അപകടം… ഇനിയെങ്കിലും അങ്ങ് പ്രകൃതിയെ സ്നേഹിക്കൂ…. പ്രകൃതിയെ സ്നേഹിക്കാൻ മറ്റുള്ളവർക്ക് പ്രചോദനം ആകു