യമൻ തീരം വളഞ്ഞ് ഇന്ത്യൻ നേവി, ഹൂതിഭീകരന്മാരേ തകർക്കും

ഹൂതി ഇസ്ളാമിക് ഭീകരന്മാരേ അറബികടലിൽ നേരിടാൻ ഇന്ത്യൻ നേവി സർവ്വ സജ്ജം എന്ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ . ലോകത്ത് 193 രാജ്യങ്ങൾ ഉണ്ട്. എന്നാൽ ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരേ ഉണ്ടാകുന്ന ഭീകരന്മാരുടെ യുദ്ധത്തേ ഇന്ത്യ ഒറ്റക്കാണ്‌ നേരിടുന്നത്. ഇതിനകം തന്നെ ഇവിടെ നിരവധി കപ്പലുകളേ ഇന്ത്യ രക്ഷിച്ചു. ഇപ്പോൾ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഹൂതി ഭീകരർ നടത്തിയാൽ അതും നേരിടാൻ ഇന്ത്യ സജ്ജം ആയി എന്നും ചെങ്കടലിൽ ഭാരതത്തിന്റെ മിസൈൽ വേധ കപ്പലുകൾ അടക്കം നിലയുറപ്പിച്ചു എന്നും നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി.

ശരിക്കും കടൽ കരുത്തും ഇന്ത്യയുടെ അന്തരാഷ്ട്ര കപ്പൽ ചാലുകളിലേക്ക് നീളുന്ന ആധിപത്യവും ആണ്‌ ഇതിലൂടെ വ്യക്തമാകുന്നത്.യെമൻ തീരത്ത് വിന്യസിച്ചിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകളുടെയും ക്രൂയിസ് മിസൈലുകളുടെയും വിക്ഷേപണം നിരീക്ഷിക്കുകയും ആവശ്യമെങ്കിൽ അവയെ തടയാൻ സജ്ജമായി നിലകൊള്ളുകയും ചെയ്യുന്നു എന്ന് നാവിക സേനാ മേധാവി പറഞ്ഞു. യമൻ തീരം മുഴുവൻ ഇന്ത്യൻ നേവിയുടെ നിരീക്ഷണത്തിലാണ്‌. യമൻ തീരത്ത് വളഞ്ഞ് നേവിയുടെ നിരവധി പടക്കപ്പലുകൾ 24 മണിക്കൂറിലേ ഓരോ നിമിഴവും ആകാശത്തേക്ക് കണ്ണു നട്ടിരിക്കുകയാണ്‌.

ഹൂതി ഭീകരന്മാർ വിക്ഷേപിച്ചാൽ അതും തടയും.ഈ ഡ്രോണുകളുടെയും മിസൈലുകളുടെയും ട്രാക്ക് ഞങ്ങൾ സൂക്ഷിക്കുന്നു എന്നും ഇന്ത്യൻ പടക്കപ്പലുകൾക്ക് വളരെ ശക്തവും കഴിവുള്ളതുമായ സെൻസറുകൾ ഉണ്ട്, അത് ഒരു പോരാട്ട മേഖലയിൽ സജ്ജരായി തുടരാൻ ഞങ്ങളെ സഹായിക്കുന്നു എന്നും നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ഇത്ര സക്തിയേറിയ സെൻസറുകൾ ഇന്ത്യൻ ടെക്നോളജിയിൽ മാത്രമാണ്‌ പ്രവർത്തിക്കുന്നത്.വിന്യസിച്ചിരിക്കുന്ന കപ്പലുകൾ വളരെ കഴിവുള്ളതും ശക്തവുമാണ്, ഭീഷണിപ്പെടുത്തിയാൽ പ്രതികരിക്കാൻ തയ്യാറാണ്,“ നാവികസേനാ മേധാവി വ്യക്തമാക്കി.

ഏദൻ ഉൾക്കടലിലും അറബിക്കടലിലും ഇതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ വിന്യാസം ഇന്ത്യൻ നാവിക സേന നടത്തി.ഏറ്റവും പുതിയ ഇന്ത്യൻ പടക്കപ്പൽ വിശാഖപട്ടണം ക്ലാസ് ഡിസ്ട്രോയറുകൾ ഉൾപ്പെടെ കുറഞ്ഞത് 12 യുദ്ധക്കപ്പലുകളെങ്കിലും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ബരാക് 8 മീഡിയം റേഞ്ച് ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് മിസൈലുകൾ അയക്കാനും സാധിക്കുന്ന രീതിയിലാണ്‌ ഇവയുടെ പ്രവർത്തനവും രൂപ കല്പനയും.

പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലുകളുടെ ക്യാപ്റ്റൻമാർക്ക് ശക്തമായ നിർദ്ദേശം നല്കിയിട്ടുണ്ട്. അടിയന്തിര ഘട്ടത്തിൽ അനുമതി ആവശ്യമില്ലാതെ ശത്രു കപ്പലുകളും മറ്റും ആക്രമിക്കാം.കൂടാതെ സ്വയം പ്രതിരോധത്തിലും ആവശ്യമെങ്കിൽ ലക്ഷ്യം വച്ചേക്കാവുന്ന പ്രദേശത്തെ മർച്ചൻ്റ് ഷിപ്പിംഗിനെ സംരക്ഷിക്കുന്നതിനും ശക്തിയേറിയ മിസൈൽ തൊടുത്ത് ശത്രുവിനെ ഇല്ലാതാക്കാം. എല്ലാ അനുമതിയും മുങ്കുർ നല്കി കഴിഞ്ഞു.ഹൂതി വിമതർ ഇസ്രയേലുമായി ബന്ധമുള്ള യുഎസ് പതാകയുള്ള കപ്പലുകൾക്കോ ​​കപ്പലുകൾക്കോ ​​നേരെ ഡസൻ കണക്കിന് ആക്രമണങ്ങൾ നടത്തി. ഇവിടെ എല്ലാം ഏറ്റവും വലിയ രക്ഷകർ ഇന്ത്യൻ നേവ്ബി ആയിരുന്നു.ഇന്ത്യ എല്ലാ രാജ്യങ്ങളുടേയും ചരക്കുകളും കപ്പലുകളും സംരക്ഷിക്കുകയും ചെയ്യും..

കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂ മംഗലാപുരം തുറമുഖത്തേക്ക് പോകുന്ന മൺറോവിയയിൽ രജിസ്റ്റർ ചെയ്ത എംവി ചെം പ്ലൂട്ടോ എന്ന ടാങ്കർ രണ്ട് മർച്ചന്റെ കപ്പലുകൾ ഡ്രോണുകൾ ആക്രമിച്ചതിനു ശേഷമാണ്‌ ഇന്ത്യൻ നേവി ചെങ്കടലിൽ വൻ പടയൊരുക്കം നടത്തിയത്.വ്യോമ, സെമി-സബ്‌മേഴ്‌സിബിൾ മറൈൻ ഡ്രോണുകളുടെ ഭീഷണിയെ അതിജീവിക്കുന്ന ഇന്ത്യൻ നാവികസേന, ഉയർന്ന തോതിലുള്ള ഓട്ടോമേറ്റഡ്, ക്വിക്ക് റിയാക്ഷൻ തോക്ക് സംവിധാനങ്ങൾ ഉപയോഗിച്ച് ആണ്‌ പോരാട്ടം നടത്തുന്നത്.കടലിലേ കൂടുതൽ പോരാട്ടങ്ങൾക്കായി 463 നിർമ്മിത ഇന്ത്യ സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾ തോക്കുകളുടെ നിർമ്മാണത്തിനും വിതരണത്തിനുമായി കാൺപൂരിലെ അഡ്വാൻസ്ഡ് വെപ്പൺ എക്യുപ്‌മെൻ്റ് ഇന്ത്യ ലിമിറ്റഡുമായി 1,752 കോടി രൂപയുടെ കരാർ ഒപ്പിട്ടതായി ഇന്നലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പകലും രാത്രിയും അസമമായ അന്തരീക്ഷത്തിൽ കപ്പലുകൾക്ക് ഭീഷണി ഉയർത്തുന്ന ചെറിയ ലക്ഷ്യങ്ങൾ പോലും നേരിടാൻ ലോകത്ത് ഇപ്പോൾ എല്ലാ രാജ്യങ്ങളേക്കും മുന്നിലാണ്‌ ഭാരതം.