പാലക്കാട് ഭര്‍ത്താവ് ഭാര്യയെ കുത്തി, ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അക്രമണം

പാലക്കാട്. കൊഴിഞ്ഞാമ്പാറയില്‍ ബസ്റ്റാന്‍ഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. നീലപ്പാറ സ്വദേശിയായ ഗീതയെയാണ് ഭര്‍ത്താവ് ഷണ്‍മുഖം ആക്രമിച്ചത്.

രാവിലെയാണ് ഷണ്‍മുഖം ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചത്. ജോലിക്ക് പോകാനായി കാത്ത് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. ബസ് കാത്തുനില്‍ക്കുന്നതിനിടയില്‍ ഷണ്‍കുഖം ഗീതയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവം കണ്ടെത്തിയ ബസ് ഡ്രൈവറാണ് ഗീതയെ രക്ഷിച്ചത്.

തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ഷണ്‍മുഖത്തെ പിടിക്കുകയായിരുന്നു. ഗീതയ്ക്ക് കഴുത്തിലും ചുമലിനും പരുക്കുണ്ട്. ഇരുവരും പിരിഞ്ഞുതാമസിക്കുകയാണെന്നാണ് വിവരം.